ചെന്നൈ:ചെന്നൈയിലെ ബീച്ച് സ്റ്റേഷനിൽ മെമു ട്രെയിൻ പാളം തെറ്റി പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറി. താംബരത്തെ യാർഡിൽ നിന്ന് ബീച്ച് സ്റ്റേഷനിലേക്ക് വന്ന ട്രെയിനാണ് അപകടത്തിൽ പെട്ടത്. ബ്രേക്ക് സംവിധാനം തകരാറിലായതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. അപകടത്തിൽ നിസാര പരിക്കേറ്റ ലോക്കോ പൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെന്നൈയിൽ മെമു ട്രെയിൻ പാളം തെറ്റി പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറി; ആളപായമില്ല - ചെന്നൈയിലെ ബീച്ച് സ്റ്റേഷനിൽ മെമു ട്രെയിൻ പാളം തെറ്റി
ബ്രേക്ക് സംവിധാനം തകരാറിലായതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. അപകടത്തിൽ നിസാര പരിക്കേറ്റ ലോക്കോ പൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെന്നൈയിൽ മെമു ട്രെയിൻ പാളം തെറ്റി പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറി; ആളപായമില്ല
യാർഡിൽ നിന്ന് സ്റ്റേഷനിലേക്ക് എത്തിച്ച ട്രെയിനായതിനാൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. കൂടാതെ ഞായറാഴ്‌ചയായതിനാൽ സ്റ്റേഷനിലും യാത്രക്കാർ കുറവായിരുന്നു. ഇതാണ് വൻ അപകടം ഒഴിവാക്കിയത്. അപകടത്തെത്തുടർന്ന് ചെന്നൈ- താമ്പരം റൂട്ടിലെ സർവീസുകൾ തടസപ്പെട്ടു. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.