ന്യൂഡല്‍ഹി:കാബൂളില്‍ ഇന്ത്യന്‍ എംബസി വീണ്ടും തുറക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി കേന്ദ്ര വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി മന്ത്രാലയം പ്രതിനിധി
അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം പറഞ്ഞത്. ഓഫിസ് കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ഇതിന്‍റെ നിര്‍മാണം പുരോഗമിക്കുകയാണ്. പ്രദേശവാസികളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. 2021 ഓഗസ്റ്റിലാണ് മന്ത്രാലയം അടച്ചത്. ഇതിന് പിന്നാലെ ഇന്ത്യക്കാരായ ഉദ്യോഗസ്ഥരെ സുരക്ഷിതരായി നാട്ടില്‍ എത്തിച്ചിരുന്നു. എന്നാല്‍ പ്രാദേശ വാസികളായ ഉദ്യോഗസ്ഥര്‍ സ്ഥാപനത്തില്‍ തുടര്‍ന്നിരുന്നു.