ലക്‌നൗ: ലഖിംപുര്‍ ഖേരിയില്‍ കൊല്ലപ്പെട്ട എട്ട് പേരിലൊരാള്‍ മാധ്യമപ്രവര്‍ത്തകന്‍. സ്വകാര്യ ചാനലിലെ റിപ്പോര്‍ട്ടറായ രമന്‍ കശ്യപ് (28) ആണ് മരിച്ചത്.
കര്‍ഷകരുടെ പ്രതിഷേധ സമരം റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് കശ്യപ് സംഭവ സ്ഥലത്തേക്ക് പോയതെന്ന് പിതാവ് രാം ദുലാരെ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ കശ്യപിനെ ഞായറാഴ്‌ച രാത്രിയോടെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്‌ചയോടെ മരണം സംഭവിക്കുകയായിരുന്നു.
Also read: ലഖിംപൂർ ഖേരി അക്രമത്തിൽ പ്രതിഷേധം, പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്ക്; 18 പേർ അറസ്റ്റിൽ
തിങ്കളാഴ്‌ച നിഖാസനില്‍ കശ്യപിന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ ധര്‍ണ സംഘടിപ്പിച്ചിരുന്നു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. രമന്‍ കശ്യപിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്‌ടപരിഹാരവും ഭാര്യയ്ക്ക് ജോലിയും നല്‍കണമെന്ന ആവശ്യവും മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചിട്ടുണ്ട്.
ലഖിംപുര്‍ ഖേരി ജില്ലയിലെ നിഖാസന്‍ താലൂക്കില്‍ നിന്നുള്ളയാളാണ് കശ്യപ്. കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ സ്വദേശമായ ബന്‍ബിര്‍പൂര്‍ ഇതേ താലൂക്കിലാണ്.