ന്യൂഡൽഹി: ലൈവ് സ്ട്രീമിങ് ട്വിറ്റർ ആപ്ലിക്കേഷൻ പെരിസ്‌കോപ് പ്രവർത്തനം അവസാനിപ്പിച്ചു. ഗൂഗിൾ, ആപ്പിൾ ആപ്ലിക്കേഷൻ സ്റ്റോറുകളിൽ നിന്ന് പെരിസ്‌കോപ് ഇതിനകം നീക്കം ചെയ്തിട്ടുണ്ട്. പെരിസ്‌കോപ്പ് സമൂഹത്തെ വളർത്തിയ ഓരോരുത്തർക്കും നന്ദി അറിയിക്കുന്നുവെന്ന് ട്വീറ്ററിൽ കുറിച്ചു.
ട്വിറ്റർ ലൈവ് സ്ട്രീമിങ് ആപ്ലിക്കേഷനായ പെരിസ്‌കോപ് പ്രവർത്തനം അവസാനിപ്പിച്ചു
ഒട്ടുമിക്ക പെരിസ്‌കോപ്പ് ഫീച്ചറുകളും ഏപ്രിൽ നാലിന് ശേഷം കൈകാര്യം ചെയ്യാൻ സാധിക്കില്ല.
ട്വിറ്റർ ലൈവ് സ്ട്രീമിങ് ആപ്ലിക്കേഷനായ പെരിസ്‌കോപ് പ്രവർത്തനം അവസാനിപ്പിച്ചു
ഒട്ടുമിക്ക പെരിസ്‌കോപ്പ് ഫീച്ചറുകളും ഏപ്രിൽ നാലിന് ശേഷം കൈകാര്യം ചെയ്യാൻ സാധിക്കില്ല. ഉപയോക്താക്കളുടെ എണ്ണം കുറയുന്നതിനാൽ ഡിസംബറിൽ പെരിസ്‌കോപ്പ് പൂട്ടുമെന്ന് ട്വിറ്റർ അറിയിച്ചിരുന്നു. അതേ സമയം പ്രക്ഷേപണങ്ങളുടെ ശേഖരണം ഉൾപ്പെടുത്തി പെരിസ്‌കോപ്പ് വെബ്‌സൈറ്റ് ഓൺലൈനിൽ തുടരുമെന്നും പെരിസ്‌കോപ്പ് ഉപയോക്താക്കൾക്ക് മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമിലൂടെ അവരുടെ ഡാറ്റ ഡൗൺലോഡ് ചെയ്യാനാകുമെന്നും പെരിസ്‌കോപ്പ് വ്യക്തമാക്കി.