കേരളം

kerala

ETV Bharat / bharat

'കോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണം സ്ഥിരമാക്കേണ്ടത് അനിവാര്യം'; കേന്ദ്രത്തിന്‍റേത് അനുകൂല നിലപാടെന്ന് ഡിവൈ ചന്ദ്രചൂഡ് - dy chandrachud statement

കോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 2,000 കോടിയുടെ ആദ്യഗഡു ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

dy chandrachud statement  Live streaming of court proceedings  ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്
കോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണം

By

Published : Apr 28, 2023, 11:09 PM IST

ന്യൂഡൽഹി:കോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണം ജനങ്ങളിലേക്ക് എത്തേണ്ടതിന്‍റെ പ്രാധാന്യം അടിവരയിട്ടുകൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ഇക്കാര്യത്തിൽ കേന്ദ്ര സര്‍ക്കാര്‍ അനുകൂലമായാണ് പ്രതികരിച്ചത്. തത്സമയ സംപ്രേക്ഷണം നീതിന്യായ വ്യവസ്ഥയില്‍ സ്ഥിരമായി ഉണ്ടാവേണ്ടതാണെന്നും ചന്ദ്രചൂഡ് ഊന്നിപ്പറഞ്ഞു.

'ഏകദേശം 2,000 കോടിയുടെ ആദ്യ ഗഡു ജൂണിൽ കേന്ദ്രം അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോടതി നടപടികളുടെ തത്സമയ സ്ട്രീമിങ് ഉറപ്പാക്കി ജനങ്ങളിലേക്ക് ഇതിന്‍റെ ദൃശ്യങ്ങള്‍ എത്തിച്ചേരേണ്ടത് പ്രധാനമാണെന്ന് കരുതുന്നു. സാങ്കേതികവിദ്യയോട് താത്‌പര്യമുണ്ടെങ്കിലും നിലവില്‍ വ്യക്തിപരമായ മുൻഗണനകളില്‍ മാത്രം ഒതുങ്ങാത്ത ഒന്നാണ് ഈ പദ്ധതി. നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ പ്രധാന ഘടകമാക്കി ഞങ്ങൾ ഈ തത്സമയ സംപ്രേക്ഷണത്തെ മാറ്റും' - ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.

'കേന്ദ്ര സർക്കാർ ഞങ്ങൾക്ക് ഫണ്ട് നൽകുന്നത് അങ്ങേയറ്റം സ്വീകാര്യമാണ്. ഫണ്ട് നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുക എന്നതാണ് ഹൈക്കോടതികളുടെ മുന്നിലുള്ള വെല്ലുവിളി. ജൂണിൽ ഏകദേശം 2,000 കോടി രൂപയുടെ ആദ്യഗഡു അനുവദിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഫണ്ടുകൾ ഫലപ്രദമായി വിനിയോഗിക്കും'- സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.

ABOUT THE AUTHOR

...view details