ന്യൂഡൽഹി: കേന്ദ്രത്തിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ ലോക്‌സഭയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പുതിയ കാർഷിക നിയമത്തിലൂടെ 'മണ്ഡി'കൾ ഇല്ലാതാവുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ലോക്‌സഭയിൽ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷ പ്രക്ഷോഭത്തെക്കുറിച്ചാണ് ഇന്നലെ പ്രധനമന്ത്രി സഭയിൽ സംസാരിച്ചത്. കാർഷിക നിയമങ്ങളുടെ ഉദ്ദേശത്തെ പറ്റിയോ ലക്ഷ്യത്തെ പറ്റിയോ പ്രധാനമന്ത്രി സംസാരിച്ചില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കാർഷിക നിയമങ്ങൾക്കെതിരെ ലോക്‌സഭയിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി
ആദ്യത്തെ കാർഷിക നിയമത്തിലൂടെ വിളകൾ വാങ്ങാനും വിൽക്കാനും അതിർത്തികൾ നിലവിൽ വരും. ഇതോടെ മണ്ഡികൾ ഇല്ലാതാവുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കാർഷിക നിയമങ്ങൾക്കെതിരെ ലോക്‌സഭയിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി
പുതിയ നിയമപ്രകാരം വൻകിട ബിസിനസുകാർക്ക് ആവശ്യമുള്ളത്ര ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ സംഭരിക്കാൻ കഴിയും. നിയമത്തിന്‍റെ ഉള്ളടക്കം അവശ്യ ചരക്ക് നിയമം അവസാനിപ്പിക്കുക എന്നതാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു . പുതിയ കാർഷിക നിയമങ്ങൾ കർഷകരെ ആത്മഹത്യ, പട്ടിണി, തൊഴിലില്ലായ്മ എന്നിവയിലേക്ക് നയിക്കുമെന്നും അദ്ദേഹം ആരോപിച്ചു.