ഭോപ്പാല്‍: ഇന്‍ഡോറിലെ വിജയ്‌നഗറില്‍ മദ്യ കരാറുകാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് ഒരാള്‍ക്ക് വെടിയേറ്റു. തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് സംഭവം. അര്‍ജുന്‍ ഠാക്കൂര്‍ എന്നയാള്‍ക്കാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഠാക്കൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മദ്യ കരാറുകാരായ ചിന്‍റു, ഹേമു എന്നിവരും അര്‍ജുനും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് അർജുന് നേരെ ഇവര്‍ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് രാജേഷ് രഘുവന്‍ശി അറിയിച്ചു.