ഹൈദരാബാദ്:മദ്യത്തിന്‍റെ വില കുറച്ച് തെലങ്കാന സര്‍ക്കാരിന്‍റെ ഉത്തരവ്. ബ്രാന്‍ഡ് വ്യത്യാസമില്ലാതെ ഓരോ ഫുൾ ബോട്ടിലിനും 40 രൂപയും 375 മില്ലി ലിറ്ററിന് 20 രൂപയും 180 മില്ലി ലിറ്ററിന് 10 രൂപയും കുറച്ചിട്ടുണ്ട്. അതേസമയം ബിയറിന്‍റെ വിലയിൽ മാറ്റമില്ല. പുതിയ നിരക്കുകൾ ഉടൻ പ്രാബല്യത്തിൽ വരും.
വ്യാഴാഴ്‌ച വരെ മദ്യഷാപ്പുകളിലും ഡിപ്പോകളിലും സൂക്ഷിച്ചിരിക്കുന്ന സ്‌റ്റോക്ക് പഴയ വിലയിൽ തന്നെ വിൽക്കാൻ വ്യാപാരികൾക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്‌ച മുതൽ നിർമിക്കുന്ന മദ്യത്തിന് പുതുക്കിയ വിലയാകും ഈടാക്കുക. പുതുക്കിയ നിരക്ക് അനുസരിച്ച് അവ വിൽക്കാനാണ് ഉത്തരവ്. മദ്യത്തിന്‍റെ വില സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് രണ്ട് ദിവസത്തിനകം പുറത്തുവരും.
വെള്ളിയാഴ്‌ച ജില്ലയിലെ മുഴുവന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ടെലി കോൺഫറൻസിലാണ് ഉന്നത ഉദ്യോഗസ്ഥർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. പുതിയ വില നിലവാരം മദ്യശാലകളിൽ പ്രദർശിപ്പിക്കാൻ എക്‌സൈസ് ഉദ്യോഗസ്ഥർ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വർഷം മെയില്‍ തെലങ്കാനയില്‍ മദ്യത്തിന്‍റെ വില വർധിപ്പിച്ചിരുന്നു.
Also Read:'കുട്ടികളുടെ ഭക്ഷണത്തിലേക്ക് മനുഷ്യ വിസർജ്യം എറിഞ്ഞു'; അയൽവാസികളായ ഉന്നതജാതിക്കാർക്കെതിരെ പരാതി
ബാർ ലൈസൻസ് പുതുക്കുന്നതിൽ മാറ്റം: ബാർ ലൈസൻസ് പുതുക്കുന്നതിലും എക്സൈസ് വകുപ്പ് മാറ്റങ്ങൾ വരുത്തി. അടുത്ത വർഷം മുതൽ ഈ മാറ്റങ്ങള്‍ നിലവിൽ വരും. സാധാരണയായി ബാറുടമകൾ എല്ലാ വർഷവും പണം അടച്ചാണ് ലൈസൻസ് പുതുക്കുന്നത്. ആ സമയത്ത്, എല്ലാ രേഖകളും വീണ്ടും സമർപ്പിക്കണമായിരുന്നു. അടുത്ത വർഷം മുതൽ ഇതില്‍ മാറ്റം വരുത്താനാണ് തീരുമാനമായത്.
ഇനി മുതൽ ബാറുകളുടെ മാനേജർമാർക്ക് ഡിപ്പോകളിൽ നിന്ന് എല്ലാ അളവിലും മദ്യം കൊണ്ടുപോകാനുള്ള സൗകര്യം ഏർപ്പെടുത്തിയുിട്ടുണ്ട്. നേരത്തെ ഫുൾ ബോട്ടിലുകൾ മാത്രമായിരുന്നു അനുവദിച്ചിരുന്നത്. കൂടാതെ ബാറുകളുടെ വിറ്റുവരവ് നികുതി പരിധിയും വർധിപ്പിച്ചു. ലൈസൻസ് ഫീസിന്‍റെ അഞ്ചിരട്ടി വിലയുള്ള മദ്യം വിൽക്കുന്നതില്‍ ഇതുവരെ പ്രത്യേക എക്സൈസ് തീരുവ ഉണ്ടായിരുന്നില്ല.
അഞ്ചിരട്ടിയ്‌ക്ക് മുകളില്‍ വിൽക്കുന്ന മദ്യത്തിന് 14 ശതമാനം നികുതി നൽകേണ്ടിയിരുന്നു. ഇനിമുതൽ ലൈസൻസ് ഫീസിന്റെ ഏഴുമടങ്ങ് മൂല്യമുള്ള മദ്യം വിൽക്കുന്നത് വരെ നികുതി നൽകേണ്ടതില്ല. അതിനു മുകളില്‍ വിൽക്കുന്ന മദ്യത്തിന് 10 ശതമാനം നികുതി മതി.
വിൽപ്പന 10 ശതമാനം വർധിപ്പിക്കാൻ നീക്കം: മദ്യവിലയിലുണ്ടായ കുറവ് കണക്കിലെടുത്ത് മെയ് മാസം മുതൽ മദ്യവിൽപ്പന 10 ശതമാനം വർധിപ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ഉത്തരവിട്ടതായി റിപ്പോർട്ട്. ലക്ഷ്യം കൈവരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
Also Read:കന്നഡപ്പോരില്‍ ജയമുറപ്പിക്കാൻ ബെംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെഗാ റോഡ് ഷോ ഇന്ന്