ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് സിംഹം ചത്തു. വണ്ടലൂര്‍ അരിഗ്നര്‍ അന്ന സുവോളജിക്കല്‍ പാര്‍ക്കിലെ 'നീല' എന്നു പേരുള്ള ഒമ്പതു വയസ് പ്രായമുള്ള പെൺസിംഹം വ്യാഴാഴ്ച വൈകീട്ടാണ് ചത്തത്. തുടർന്ന്, മറ്റു 11 സിംഹങ്ങളെ കൊവിഡ് പരിശോധനക്ക് വിധേയമാക്കിയപ്പോള്‍, ഒമ്പത് സിംഹങ്ങൾക്ക് രോഗബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡ് ബാധയെ തുടര്‍ന്ന് മൃഗം ചാകുന്നത്.
ചെന്നൈയിലെ മൃഗശാലയിൽ കൊവിഡ് ബാധിച്ച് സിംഹം ചത്തു - സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡ് ബാധയെ തുടര്‍ന്ന് മൃഗം ചാകുന്നത്.
സിംഹം ചത്തതിനെ തുടര്‍ന്നാണ് മറ്റു 11 സിംഹങ്ങളെ കൊവിഡ് പരിശോധനക്ക് വിധേയമാക്കിയതും ഒമ്പത് എണ്ണത്തിന് രോഗബാധ സ്ഥിരീകരിച്ചതും.
ചെന്നൈയിലെ മൃഗശാലയിൽ കൊവിഡ് ബാധിച്ച് സിംഹം ചത്തു
ALSO READ:സ്‌പുട്‌നിക് വി വാക്‌സിൻ ഇന്ത്യയിൽ നിർമിക്കാന്‍ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി
സിംഹങ്ങളെ വിശപ്പില്ലാതെ അവശനിലയിൽ കാണപ്പെടുന്നതായി മൃഗശാല അധികൃതർ അറിയിച്ചു. നഗരത്തിൽ നിന്ന് 35 കിലോമീറ്റർ അകലെയാണ് പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. വണ്ടലൂരിലെ 602 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന പാർക്ക്, കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിരുന്നു. സമ്പർക്കം ഒഴിവാക്കുന്നതിന് മൃഗശാലയിലെ മുഴുവൻ മൃഗങ്ങളെയും വെവ്വേറെ ഇടങ്ങളില്‍ പാർപ്പിച്ചു.
TAGGED:
9 others infected