ഭുവനേശ്വർ :ഒഡിഷയിലെ നന്ദൻകനൻ സുവോളജിക്കൽ പാർക്കിൽ പാമ്പുകടിയേറ്റ് പെണ്‍സിംഹം ചത്തു. വെള്ളിയാഴ്‌ച (മെയ് 27) എട്ടടി വീരൻ (ശംഖുവരയൻ) എന്ന വിഷപ്പാമ്പിന്‍റെ കടിയേറ്റ ഗംഗ എന്ന സിംഹമാണ് ചികിത്സയിലിരിക്കെ ശനിയാഴ്‌ച (മെയ് 28) ചത്തതെന്ന് മൃഗശാല അധികൃതർ അറിയിച്ചു.
എട്ടടി വീരന്‍റെ കടിയേറ്റ് സിംഹം ചത്തു ; 'ഗംഗ'യെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും - ഭുവനേശ്വർ പാമ്പുകടിയേറ്റ് പെണ്‍സിംഹം ചത്തു
പാമ്പിനെ കണ്ടെത്തിയത് സിംഹത്തെ പാർപ്പിച്ചിരുന്ന ചുറ്റുമതിലിനുള്ളിൽ
എട്ടടി വീരന്‍റെ കടിയേറ്റ് സിംഹം ചത്തു; സംഭവം ഒഡീഷയിലെ നന്ദൻകനൻ സുവോളജിക്കൽ പാർക്കിൽ
സിംഹത്തെ പാർപ്പിച്ചിരുന്ന 29 (ബി) എന്ന ചുറ്റുമതിലിനുള്ളിൽ നിന്ന് എട്ടടി വീരനെ മൃഗശാല ജീവനക്കാർ കണ്ടെത്തിയതിനെ തുടർന്നാണ് പാമ്പ് കടിയേറ്റെന്ന നിഗമനത്തിലെത്തിയത്. സിംഹത്തിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണത്തിന്‍റെ യഥാർഥ കാരണം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് അധികൃതർ പറഞ്ഞു.
Last Updated : May 28, 2022, 5:44 PM IST