ബെംഗളൂരു:ബസവരാജ ബൊമ്മൈയുടെ നേതൃത്വത്തിലുള്ള പുതിയ കർണാടക മന്ത്രിസഭയിൽ 29 പേര്‍. 31 ജില്ലകളിൽ 13 എണ്ണത്തിന് മന്ത്രിസഭയിൽ പ്രാതിനിധ്യം ഇല്ല. ആറു ജില്ലകളിൽ നിന്ന് രണ്ടു മന്ത്രിമാർ വീതമുണ്ട്. യദിയൂരപ്പ മന്ത്രിസഭയിൽ ഉണ്ടായിരുന്ന ഏഴുപേർക്ക് ഇത്തവണ അവസരം ലഭിച്ചില്ല. ശശികല ജോളെയാണ് ഏക വനിത മന്ത്രി.
Read More: കർണാടക മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും ; യെദ്യൂരപ്പയുടെ മനസ്സറിയാന്‍ ബിജെപി ദേശീയനേതൃത്വം
ജാതി നിർണായക സ്വാധീനം ചെലുത്തുന്ന കർണാടക രാഷ്ട്രീയത്തിൽ ലിംഗായത്ത് വിഭാഗത്തിന് തന്നെയാണ് മന്ത്രിസഭയിൽ ഭൂരിപക്ഷം. ലിംഗായത്ത് വിഭാഗത്തിൽ നിന്ന് എട്ടുപേരാണ് മന്ത്രിസഭയിൽ ഉള്ളത്. വി.സോമണ്ണ, ശങ്കർ പാട്ടീൽ മുനീനക്കോപ്പ, ജെ.സി. മധുസ്വാമി, മുരുകേഷ് നിരാനി, ബി.സി. പാട്ടീൽ, സി.സി. പാട്ടീൽ, ഉമേഷ് കത്തി, ശശികല ജോളെ എന്നിങ്ങനെയാണ് ലിംഗായത്തിൽ നിന്നുള്ള മന്ത്രിമാർ
മറ്റ് വിഭാഗങ്ങളും മന്ത്രിമാരും
ഒക്കലിഗ വിഭാഗം-ഏഴുപേർ
സി എൻ അശ്വഥ നാരായണ, കെ സി നാരായണ ഗൗഡ, ആർ.അശോക്, ഡോ.കെ.സുധാകർ, അരഗ ജ്ഞാനേന്ദ്ര, കെ.ഗോപാലയ്യ, എസ്.ടി.സോമശേഖർ
ഒബിസി- ഏഴുപേർ