ന്യൂഡല്‍ഹി:രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ വിതരണത്തിന് മുന്‍കൈയെടുത്ത് ടാറ്റാ ഗ്രൂപ്പും ലിന്‍ഡെ ഇന്ത്യയും. ഓക്‌സിജൻ എത്തിക്കുന്നതിനായി 24 ക്രയോജനിക് കണ്ടെയ്‌നറുകൾ ഇറക്കുമതി ചെയ്‌തതായി മെഡിക്കൽ ഗ്യാസ് നിർമാതാക്കളായ ലിൻഡെ ഇന്ത്യ അറിയിച്ചു. രാജ്യം ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയെ മറികടക്കാന്‍ കമ്പനിക്ക് ആകുന്ന സഹായങ്ങള്‍ എല്ലാം ചെയ്യുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്.
ഓക്‌സിജന്‍ വിതരണം : ക്രയോജനിക് കണ്ടെയ്‌നര്‍ ഇറക്കുമതി ചെയ്‌ത് ടാറ്റയും ലിന്‍ഡെ ഇന്ത്യയും - കൊവിഡ് ഇന്ത്യ
രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കുന്നതിനായി 24 ക്രയോജനിക് കണ്ടെയ്‌നറുകളാണ് ലിന്‍ഡെ ഇന്ത്യയും ടാറ്റ ഗ്രൂപ്പുമായി സഹകരിച്ച് ഇറക്കുമതി ചെയ്‌തത്.
ഓക്‌സിജന്‍ എത്തിക്കാന്‍ ക്രയോജനിക് കണ്ടെയ്‌നര്‍ ഇറക്കുമതി ചെയ്‌ത് ടാറ്റയും ലിന്‍ഡെ ഇന്ത്യയും
കണ്ടെയ്‌നറുകൾ വ്യോമ മാർഗം ഇന്ത്യയുടെ കിഴക്കൻ ഭാഗങ്ങളിലേക്ക് എത്തിയിട്ടുണ്ടെന്നും അവിടെ നിന്ന് ദ്രാവക ഓക്‌സിജന്‍ ഉത്പാദന കേന്ദ്രത്തിലേക്ക് എത്തിക്കുമെന്നും ലിൻഡെ ഗ്രൂപ്പ് അറിയിച്ചു. ഓരോ കണ്ടെയ്‌നറുകള്‍ക്കും 20 ടണ്‍ ദ്രവ ഓക്‌സിജന്‍ വഹിക്കാനുള്ള ശേഷി ഉണ്ടായിരിക്കുന്നതാണ്. ഓക്‌സിജൻ ക്ഷാമം നേരിടുന്ന വിദൂര പ്രദേശങ്ങളിൽ ഓക്‌സിജൻ സംഭരണികളായി പ്രവർത്തിക്കാനും കണ്ടെയ്‌നറുകൾക്ക് കഴിയുമെന്ന് കമ്പനി പറഞ്ഞു.