കേരളം

kerala

ETV Bharat / bharat

മുകളിൽ നിന്ന് കേബിൾ പൊട്ടി താഴേക്ക്, നടുവിലെ നിലയിൽ കുടുങ്ങി ; നോയിഡയിൽ ലിഫ്റ്റിനുള്ളിൽ അകപ്പെട്ട വയോധിക മരിച്ചു

ലിഫ്റ്റിനുള്ളിൽ കുടുങ്ങിയ 73കാരിക്ക് ഹൃദയാഘാതം ഉണ്ടായതാകാം മരണത്തിന് കാരണമായതെന്നാണ് പൊലീസ് സംശയിക്കുന്നത്

lift collapse at building and aged woman died  lift collapsed  lift collapsed at falt  lift collapsed and aged woman died  ലിഫ്റ്റിനുള്ളിൽ അകപ്പെട്ട വയോധിക മരിച്ചു  ലിഫ്റ്റ് തകർന്ന് വയോധിക മരിച്ചു  ലിഫ്റ്റ് തകർന്നു  ലിഫ്റ്റ് പൊട്ടി മരണം  നോയിഡ  നോയിഡയിൽ ലിഫ്റ്റ് തകർന്ന് മരണം
Lift collapsed

By

Published : Aug 4, 2023, 7:44 AM IST

Updated : Aug 4, 2023, 11:30 AM IST

നോയിഡ : ലിഫ്റ്റ് തകർന്ന് വയോധിക (73) മരിച്ചു. നോയിഡയിലെ പൊലീസ് സ്റ്റേഷൻ സെക്‌ടർ 142 ഏരിയയ്ക്ക് കീഴിലുള്ള പരാസ് ടിയേറ സൊസൈറ്റിയിലാണ് സംഭവം. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം.

ഏറ്റവും മുകളിലെ നിലയിൽ നിന്നാണ് വയോധിക ലിഫ്റ്റില്‍ പ്രവേശിച്ചത്. അന്നേരം ഇവര്‍ തനിച്ചായിരുന്നു. കയറിയതിന് പിന്നാലെ ലിഫ്റ്റിന്‍റെ കേബിൾ പൊട്ടി. എന്നാൽ ലിഫ്റ്റ് നിലത്തെത്താതെ നടുവിലെ നിലകളിൽ കുടുങ്ങി. ഇവരെ ഉടൻ തന്നെ ലിഫ്റ്റിന് പുറത്തെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേബിൾ പൊട്ടിയതിനെ തുടർന്നുണ്ടായ ആഘാതത്തില്‍ വയോധികയ്‌ക്ക് ഹൃദയാഘാതം ഉണ്ടായതാകാം മരണത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ ബഹുനില പാർപ്പിട സമുച്ചയത്തിലെ താമസക്കാർ പ്രതിഷേധിക്കുകയും അവിടെ താമസിക്കുന്ന കുടുംബങ്ങളുടെ സുരക്ഷയ്ക്കായി മാനേജ്‌മെന്‍റ് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു.

ലിഫ്റ്റ് തകർന്ന് ഓപ്പറേറ്റർ മരിച്ചു : പശ്ചിമ ബംഗാളിലെപാര്‍ക്ക് സ്‌ട്രീറ്റില്‍ ഏപ്രിൽ 12ന് ലിഫ്‌റ്റ് തകര്‍ന്ന് ഒരാൾ മരിച്ചിരുന്നു. ലിഫ്റ്റ് ഓപ്പറേറ്ററായ റഹീം ഖാനാണ് മരിച്ചത്. ഏപ്രിൽ 12-ാം തീയതി ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു സംഭവം. പാര്‍ക്ക് സ്‌ട്രീറ്റിലെ ഓം ടവറില്‍ മൂന്നാം നിലയില്‍ ലിഫ്‌റ്റിന്‍റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടെയാണ് ലിഫ്റ്റ് തകർന്നത്.

ലിഫ്‌റ്റ് ഓപ്പറേറ്ററായ റഹീം ഖാനായിരുന്നു അറ്റകുറ്റപ്പണികളുടെ മേല്‍നോട്ട ചുമതല. ജോലികള്‍ ഏതുവരെയായി എന്ന് വീക്ഷിക്കുന്നതിനായി ലിഫ്‌റ്റില്‍ കയറി പരിശോധന നടത്തുമ്പോള്‍ കേബിള്‍ പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു. പാര്‍ക്ക് സ്‌ട്രീറ്റ് പൊലീസും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ലിഫ്റ്റ് പൊളിച്ച് മൃതദേഹം പുറത്തെടുത്തു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ലിഫ്‌റ്റ് തകര്‍ന്ന് ഇത്തരം അപകടങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

Read more :കേബിള്‍ പൊട്ടി ലിഫ്റ്റ് താഴേക്ക് പതിച്ചു ; ഓപ്പറേറ്റര്‍ക്ക് ദാരുണാന്ത്യം

കേരളത്തിലും ലിഫ്റ്റ് തകർന്ന് മരണം : തിരുവനന്തപുരത്ത് ആര്‍സിസിയില്‍ ലിഫ്‌റ്റ് തകര്‍ന്ന് യുവതി മരിച്ചിരുന്നു. പത്തനാപുരം സ്വദേശിയായ നജീറ മോളാണ് ലിഫ്റ്റ് തകർന്നുണ്ടായ അപകടത്തിൽ മരിച്ചത്. അപകടത്തിൽ തലച്ചോറിനും തുടയെല്ലിനും ഗുരുതരമായി പരിക്കേറ്റ നജീറയെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കി‌ടെ മരിച്ചു.

സംഭവത്തെ തുടര്‍ന്ന് നജീറയുടെ കുടുംബത്തിന് സര്‍ക്കാര്‍ 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന മാതാവിനെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു അപകടം ഉണ്ടായത്. ഇവിടെയും ലിഫ്‌റ്റിന്‍റെ അറ്റകുറ്റപ്പണികള്‍ നടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അപായ സൂചനകളോ മുന്നറിയിപ്പ് ബോര്‍ഡുകളോ സ്ഥാപിച്ചിരുന്നില്ലെന്നും ജീവനക്കാരുടെ ഉത്തരവാദിത്തമില്ലായ്‌മയാണ് അപകടത്തിന് കാരണമായതെന്നും ആരോപണം ഉയര്‍ന്നിരുന്നു.

ലിഫ്റ്റ് തകർന്ന് എട്ട് പേർ മരിച്ചു : ഗുജറാത്തിൽ കെട്ടിടത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾക്കിടെ ഇത്തരത്തിൽ ലിഫ്റ്റ് തകർന്നുവീണ് എട്ട് പേർക്കാണ് ജീവൻ നഷ്‌ടമായത്. ഏഴാം നിലയിൽ നിന്ന് ലിഫ്റ്റ് തകർന്ന് താഴെയുണ്ടായിരുന്നവരുടെ മേലേക്ക് വീഴുകയായിരുന്നു. ഗുജറാത്ത് പഞ്ച്മഹൽ സ്വദേശികളാണ് അപകടത്തിൽ മരിച്ചത്.

Last Updated : Aug 4, 2023, 11:30 AM IST

ABOUT THE AUTHOR

...view details