മുംബൈ: ഫെബ്രുവരി 28നകം പോളിസി രേഖകളില്‍ പെര്‍മനന്‍റ് അക്കൗണ്ട് നമ്പർ (പാന്‍) സംബന്ധിച്ച വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ പോളിസി ഉടമകളോട് ആവശ്യപ്പെട്ട് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി). വരാനിരിക്കുന്ന പ്രാഥമിക ഓഹരി വില്പനയില്‍ (ഐപിഒ) പങ്കെടുക്കുന്നതിനായാണ് പാന്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള നിര്‍ദേശം.
ഫെബ്രുവരി 13ന് വിപണി നിയന്ത്രണ ഏജന്‍സിയായ സെബിക്ക് സമർപ്പിച്ച കരട് രേഖയിലാണ് (ഡ്രാഫ്‌റ്റ് റെഡ് ഹെറ്റിങ് പ്രോസ്‌പെക്‌റ്റസ്) ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. 2022 ഫെബ്രുവരി 28നകം പാൻ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാത്ത പോളിസി ഉടമകളെ ഐപിഒയില്‍ പരിഗണിക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.