ന്യൂഡൽഹി:എല്ലാവർക്കും സൗജന്യമായി കൊവിഡ് വാക്‌സിൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയ്ക്ക് സൗജന്യ കൊവിഡ് വാക്സിൻ ലഭിക്കണം. വാക്സിൻ ലഭിക്കാനായി പൊതുജനങ്ങൾ വൻ തുക ചെലവഴിക്കുന്നെണ്ടെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
എല്ലാവർക്കും സൗജന്യ വാക്സിൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു: രാഹുൽ ഗാന്ധി - വാക്സിൻ വാർത്ത
വാക്സിൻ ലഭിക്കാനായി പൊതുജനങ്ങൾ വൻ തുക ചെലവഴിക്കുന്നെണ്ടെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
![എല്ലാവർക്കും സൗജന്യ വാക്സിൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു: രാഹുൽ ഗാന്ധി ahul gandhi on vaccine vaccine news free vaccine for everyone രാഹുൽ ഗാന്ധി വാർത്ത വാക്സിൻ വാർത്ത എല്ലാവർക്കും സൗജന്യ വാക്സിൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11:34:23:1619676263-rahul-gandhi-khz0ajb-3vo0dlq-1-2904newsroom-1619676242-864.jpg)
എല്ലാവർക്കും സൗജന്യ വാക്സിൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു: രാഹുൽ ഗാന്ധി
18 മുതൽ 45 വരെ പ്രായമുള്ളവർക്ക് മെയ് ഒന്ന് മുതൽ വാക്സിൻ ലഭിക്കുമെന്ന് ഏപ്രിൽ 19ന് സർക്കാർ അറിയിച്ചിരുന്നു. നിർമാതക്കളിൽ നിന്നും നേരിട്ട് വാക്സിൻ വാങ്ങാനുള്ള അനുമതി സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കും നൽകിയിട്ടുണ്ട്. 18 വയസിനു മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിനേഷനുള്ള രജിസ്ട്രേഷൻ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. കൊവിഡ് പോർട്ടൽ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും രജിസ്റ്റർ ചെയ്യാവുന്നതാണ്.
Last Updated : Apr 29, 2021, 7:29 PM IST