കേരളം

kerala

ETV Bharat / bharat

LeT terrorists Encircled in Anantnag: അനന്ത്നാഗ് ഏറ്റുമുട്ടല്‍: ഭീകരരെ വളഞ്ഞ് സൈന്യം, സുരക്ഷ ശക്തമാക്കി - Three Soldiers Martyred

Three Soldiers Martyred | കഴിഞ്ഞ ദിവസം അനന്ത്നാഗിൽ ലഷ്‌കർ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ 19-ാം രാഷ്‌ട്രീയ റൈഫിൾസ് യൂണിറ്റ് കമാൻഡർ കേണൽ മൻപ്രീത് സിംഗ് ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു.

Etv Bharat kokernag  LeT terrorists encircled by J K Police in Anantnag  LeT terrorists  LeT terrorists Encircled in Anantnag  ലഷ്കർ തീവ്രവാദികള്‍  ലഷ്കർ ഇ ത്വായ്ബ  Three Soldiers Martyred  രാഷ്‌ട്രീയ റൈഫിൾസ്
LeT terrorists encircled by J&K Police in Anantnag

By ETV Bharat Kerala Team

Published : Sep 14, 2023, 11:49 AM IST

ശ്രീനഗർ: അനന്ത്നാഗിൽ ലഷ്‌കർ തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ച പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷ ശക്തമാക്കി സൈന്യം. അനന്ത്നാഗിൽ ഒളിച്ചിരിക്കുന്ന രണ്ട് ലഷ്കർ-ഇ-തോയ്ബ (Lashkar-e-Toiba) ഭീകരരെ സുരക്ഷ സേന വളഞ്ഞതായി ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു (LeT terrorists encircled' by J&K Police in Anantnag). അനന്ത്നാഗ് (Ananthnag) കേന്ദ്രീകരിച്ച് ഭീകരർ ആയുധങ്ങളുമായി തമ്പടിച്ചിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചിരുന്നു. ഈ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് സുരക്ഷ സേന പരിശോധന നടത്തിവരുന്നത്.

കഴിഞ്ഞ ദിവസം അനന്ത്നാഗിൽ ലഷ്‌കർ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ 19 രാഷ്‌ട്രീയ റൈഫിൾസ് (19 Rashtriya Rifles) യൂണിറ്റ് കമാൻഡർ കേണൽ മൻപ്രീത് സിംഗ് ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു. ആക്രമണത്തിനു പിന്നിൽ ലഷ്‌കർ-ഇ-തോയ്ബയുടെ കശ്മീരി പതിപ്പായ ദ റെസിസ്റ്റൻസ് ഫ്രണ്ട് (The Resistant Front) ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജമ്മു-കശ്മീരിൽ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

ജമ്മു-കശ്മീരിലെ ദേശീയ പാതകളിൽ നിലവില്‍ പ്രത്യേക പരിശോധനകള്‍ നടന്നുവരുന്നുണ്ട് ഇതോടൊപ്പം അതിർത്തി മേഖലയിൽ പ്രത്യേക നിരീക്ഷണവും സൈന്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രജൗരി, അനന്ത്നാഗ് തുടങ്ങിയ മേഖലകളിൽ രണ്ടു ദിവസങ്ങളായി ഭീകരർക്കെതിരെയുള്ള ഓപ്പറേഷന്‍ നടന്നുവരികയാണ്.

Also Read:Army Colonel Major And DSP Killed : അനന്ത്നാഗ് ഏറ്റുമുട്ടല്‍ : കേണലിനും മേജറിനും ഡിഎസ്‌പിക്കും വീരമൃത്യു

കഴിഞ്ഞ ദിവസത്തെ സംഭവം ഇങ്ങനെ: ഇന്നലെ (13.09.23) ഉച്ചയ്ക്ക്‌ രണ്ട് മണിയോടെയുണ്ടായ വെടിവയ്‌പ്പില്‍ കേണല്‍ മന്‍പ്രീത് സിങ്, മേജര്‍ ആശിഷ് ധോനാക്ക്, ജമ്മുകശ്‌മീര്‍ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂണ്‍ ഭട്ട് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇവരെ ആദ്യം അനന്ത്‌നാഗിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മെച്ചപ്പെട്ട ചികിത്സയ്‌ക്കായി ശ്രീനഗറിലെ ആര്‍മി ബേസ് ഹോസ്‌പിറ്റലിലേക്ക് വിമാനമാര്‍ഗം കൊണ്ടുപോയി. എന്നാല്‍ അമിതമായി രക്തം വാര്‍ന്നതോടെ മൂന്ന് പേരും മരണത്തിന് കീഴടങ്ങി. കേണല്‍ സിങ്ങും മേജര്‍ ധോനോക്കും കരസേനയുടെ 19 -ാം രാഷ്ട്രീയ റൈഫിള്‍സില്‍ ഉള്‍പ്പെടുന്നവരാണ്.

കഴിഞ്ഞദിവസം രാത്രിയാണ് പൊലീസില്‍ നിന്ന് സുരക്ഷ സേനയ്ക്ക് വിവരങ്ങള്‍ ലഭിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സേന ഗാഡോൾ പ്രദേശം വളഞ്ഞു. എന്നാല്‍ ഇരുട്ടായതിനാല്‍ ഓപ്പറേഷന്‍ പുലരും വരെ മാറ്റിവച്ചു. തുടര്‍ന്ന് പകലാണ് വെടിവയ്‌പ്പുണ്ടായത്. രക്ഷപ്പെടാനുള്ള ഭീകരരുടെ ശ്രമം തടയുന്നതിനിടെ മുന്നിൽ നിന്ന് നയിച്ച കേണൽ മന്‍പ്രീത് സിങ്ങിന്‍റെ നെഞ്ചത്ത് വെടിയേറ്റു. മാത്രമല്ല വെടിവയ്‌പ്പില്‍ മേജർ ആശിഷ് ധോനാക്കിനും ഡി എസ്‌ പി ഹുമയൂണ്‍ ഭട്ടിനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു.

Also Read:സൈനിക ട്രക്കിന് നേരെ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു, ആക്രമണം ശക്തമായ മഴ മറയാക്കി

ABOUT THE AUTHOR

...view details