ശ്രീനഗര്‍ : ജമ്മുകശ്‌മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. പിന്‍ജൂര ഷോപ്പിയാന്‍ സ്വദേശി കിഫ്യാത്ത് അയൂബ് അലിയെയാണ് വധിച്ചത്. ഭീകരസാന്നിധ്യം മനസിലാക്കി സുരക്ഷാസേന തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത് (LeT terrorist killed in encounter in J&K).
തെരച്ചിലിനിടെ ഒളിച്ചിരുന്ന ഭീകരര്‍ സുരക്ഷാസൈനികര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് ലഷ്‌കര്‍ ഇ തോയിബ നേതാവായ കിഫ്യാത്ത് അയൂബ് അലി കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ സ്ഥലത്തുനിന്ന് ഇയാളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ടെന്നും സൈനിക വക്താവ് അറിയിച്ചു.