കേരളം

kerala

ETV Bharat / bharat

ബെംഗളൂരുവില്‍ 985 കൊവിഡ് കേസുകള്‍ കൂടി; രണ്ടുമാസത്തിനിടെ ആയിരത്തില്‍ താഴെ ആദ്യം

ബെംഗളൂരുവില്‍ രണ്ടുമാസത്തിനിടെ ആദ്യമായി ആയിരത്തില്‍ താഴെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തത് അധികൃതര്‍ക്ക് ആശ്വാസം പകര്‍ന്നു.

000 new COVID-19 cases in Bengaluru for first time in 2 months  Less than 1,000 new COVID-19 cases in Bengaluru for first time in 2 months  രണ്ടുമാസത്തിനിടെ ആദ്യം  ബെംഗളൂരുവില്‍ 985 കൊവിഡ് കേസുകള്‍ കൂടി;  രണ്ടുമാസത്തിനിടെ ആയിരത്തില്‍ താഴെ ആദ്യം  ബെംഗളൂരു നഗരത്തിൽ 2,818 പേരാണ് രോഗമുക്തി നേടിയത്.
ബെംഗളൂരുവില്‍ 985 കൊവിഡ് കേസുകള്‍ കൂടി; രണ്ടുമാസത്തിനിടെ ആയിരത്തില്‍ താഴെ ആദ്യം

By

Published : Jun 15, 2021, 10:53 PM IST

ബെംഗളൂരു: ബെംഗളൂരുവില്‍ ചൊവ്വാഴ്ച 985 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. രണ്ടുമാസത്തിനിടെ ആദ്യമായാണ് നഗരത്തില്‍ ആയിരത്തില്‍ താഴെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. അതേസമയം, സംസ്ഥാനത്താകെ ചൊവ്വാഴ്ച 5,041 പേര്‍ക്കു കൂടി പുതുതായി കൊവിഡ് റിപ്പോര്‍ട്ടു ചെയ്തു.

115 മരണമാണ് പുതുതായി സ്ഥിരീകരിച്ചത്. ഇതോടു കൂടി സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകള്‍ 27.77 ലക്ഷവും മരണം 33,148 ഉം ആയതായി അധികൃതര്‍ അറിയിച്ചു. 14,785 പേരാണ് പുതുതായി കൊവിഡ് രോഗമുക്തി നേടിയത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗമുക്തരുടെ എണ്ണം 25,81,559 ആയി. ബെംഗളൂരു നഗരത്തിൽ 2,818 പേരാണ് രോഗമുക്തി നേടിയത്. 16 മരണങ്ങളും സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

ALSO READ:എൽ‌ജെ‌പിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തു നിന്ന് ചിരാഗ് പാസ്വാനെ നീക്കി

ABOUT THE AUTHOR

...view details