തിരുമല (ആന്ധ്രാപ്രദേശ്): തിരുപ്പതിയേയും തിരുമലയേയും ബന്ധിപ്പിക്കുന്ന തിരുമല ഘട്ട് റോഡില്‍ വന്യമൃഗ ശല്യം രൂക്ഷമാകുന്നു. തിരുമല ചുരത്തില്‍ പുള്ളിപ്പുലിയുടെ സാന്നിധ്യം കണ്ടെത്തി. തിരുമല ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന തീര്‍ത്ഥാടക സംഘമാണ് പുള്ളിപ്പുലിയെ കണ്ടത്.
റോഡിന്‍റെ ഒരു വശത്തുള്ള മതിലിൽ ഇരിക്കുകയായിരുന്നു പുലി. പുലിയെ കണ്ട യാത്രക്കാർ വാഹനം നിര്‍ത്തി. വാഹനം കണ്ടതോടെ പുലി മതിലില്‍ നിന്നിറങ്ങി കാട്ടിലേക്ക് തിരികെ പോയി. യാത്രക്കിടെ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് സുരക്ഷ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.