കേരളം

kerala

ETV Bharat / bharat

കുടത്തിൽ തലയിട്ട് പുലിക്കുട്ടി; രക്ഷകരായി വനപാലകർ... video - വാട്ടർ ക്യാനിൽ കുടുങ്ങി പുലിക്കുട്ടി

രാത്രി ജനവാസമേഖലയിൽ എത്തി വെള്ളം കുടിച്ച് മടങ്ങുന്ന പുലിക്കുട്ടി ഇത്തവണ കുടുങ്ങി. തലയിൽ വാട്ടർ ക്യാനുമായി കറങ്ങി നടക്കുന്ന പുലിയെ പ്രദേശവാസികളാണ് കണ്ടെത്തിയത്.

Leopard stuck in jar  Leopard cub  കുടത്തിൽ തലയിട്ട് പുലി  വാട്ടർ ക്യാനിൽ കുടുങ്ങി പുലിക്കുട്ടി  viral video
കുടത്തിൽ തലയിട്ട് കുടുങ്ങി പുലിക്കുട്ടി

By

Published : Feb 17, 2022, 2:22 PM IST

താനെ: താനെ: കുടത്തിൽ കൈയിട്ട് പുലിവാല് പിടിച്ച ആളുകളെകുറിച്ച് കേട്ടിട്ടുണ്ട്, എന്നാൽ മഹാരാഷ്‌ട്രയിൽ കുടത്തിൽ തലയിട്ട് കുടുങ്ങിയത് ഒരു പുലിക്കുട്ടിയാണ്. മഹാരാഷ്ട്രയിലെ ബദ്‌ലാപൂരിനടുത്തുള്ള ഗോരേഗാവ് വന മേഖലയിലാണ് സംഭവം.

കുടത്തിൽ തലയിട്ട് കുടുങ്ങി പുലിക്കുട്ടി

രാത്രി ജനവാസമേഖലയിൽ എത്തി വെള്ളം കുടിച്ച് മടങ്ങുന്ന പുലിക്കുട്ടി ഇത്തവണ കുടുങ്ങി. ദാഹിച്ച് എത്തിയപ്പോള്‍ മുന്നിൽ കിട്ടിയത് വാട്ടർ ക്യാൻ. ഒന്നും നോക്കാതെ തലയിട്ടു. വെള്ളം കുടി കഴിഞ്ഞതോടെയാണ് കുടുങ്ങിയത് മനസിലായത്.

തലയിൽ വാട്ടർ ക്യാനുമായി കറങ്ങി നടക്കുന്ന പുലിക്കുട്ടിയെ പ്രദേശവാസികളാണ് കണ്ടെത്തിയത്. തുടർന്ന് പ്രദേശവാസികള്‍ വനം വകുപ്പിനെ വിവരമറിയിച്ചു. മൂന്ന് ദിവസത്തെ തെരച്ചിലിനൊടുവിലാണ് പുലിയെ കണ്ടെത്തിയത്.

തുടർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പാത്രം മുറിച്ച് നീക്കി. അടിയന്തര ചികിത്സ സഹായം നൽകിയ ശേഷം പുലിയെ ബോറിവാലിയിലെ സഞ്ജയ് ഗാന്ധി ഉദ്യാനിലേക്ക് കൊണ്ടുപോയി.

ALSO READ പൂക്കള്‍ ഔട്ട്, ഡോളര്‍ കൊണ്ട് മാല; 2.5 ലക്ഷം രൂപയുടെ നോട്ടുകള്‍ കൊണ്ട് വിഗ്രഹം അലങ്കരിച്ച് ഗുജറാത്തിലെ ക്ഷേത്രം

ABOUT THE AUTHOR

...view details