പുലിയെ ചിലർ ചേർന്ന് തടഞ്ഞുവച്ച് ഉപദ്രവിക്കുന്നതിന്‍റെ ദൃശ്യങ്ങൾ വൈറൽ. പുലി നടക്കാൻ തുടങ്ങുമ്പോൾ പിൻകാലിലും വാലിലും പിടിച്ച് വലിക്കുന്നത് ഐഎഫ്എസ് ഓഫിസർ പർവീൺ കസ്വാൻ പങ്കുവച്ച ദൃശ്യങ്ങളിൽ കാണാം. ആളുകളുടെ പിടിയിൽ നിന്ന് രക്ഷപ്പെടാനാകാതെ പുലി ബുദ്ധിമുട്ടുന്നതും വ്യക്തമാണ്.
പുലി ചത്തതായാണ് പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നത്. യഥാർഥ മൃഗത്തെ തിരിച്ചറിയുക എന്ന ക്യാപ്‌ഷനോടെയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥൻ വീഡിയോ പങ്കുവച്ചത്.