നീലഗിരി :വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതും വളര്‍ത്തുമൃഗങ്ങളെ പിടികൂടുന്നതും മനുഷ്യരെ ആക്രമിക്കുന്നതുമൊക്കെ പതിവായിരിക്കുകയാണ്. അതിന്‍റെ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് തമിഴ്‌നാട്ടിലെ കോതഗിരിയിലുണ്ടായത്.
ഇരതേടിയെത്തിയ പുലിക്ക് മുന്നില്‍ കുടുങ്ങി നായ, കടിച്ചുവലിച്ചിഴച്ചെങ്കിലും പിടിവിടേണ്ടിവന്നു : വീഡിയോ - തിമിഴ്‌നാട് പുലി ഇറങ്ങി
പുലിയെ പിടികൂടാന്‍ ഇതുവരെ വനപാലകര്‍ക്കായിട്ടില്ല
ഇരതേടിയെത്തിയ പുലിയുടെ മുന്നില്‍ കുടുങ്ങിയ നായയെ കടിച്ചുവലിച്ച് പകുതി വരെ എത്തിച്ചെങ്കിലും നാട്ടുകാര്‍ ബഹളംവച്ചതോടെ ശ്രമം ഉപക്ഷേച്ച് പുലി കടന്നു കളഞ്ഞു. നായയെ കടുച്ച് വലിക്കുന്നതും പിന്നീട് പുലി കടന്നു കളയുന്നതും സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ പ്രദേശത്ത് ഭീഷണിയായി തുടരുന്ന പുലിയെ കണ്ടെത്താല്‍ വനപാലകർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
വനത്തിനുള്ളില്‍ ഭക്ഷണത്തിന്‍റെ ലഭ്യത കുറഞ്ഞതും, പ്രായമായതും മുറിവേറ്റതുമായവയ്ക്ക് ഇരകളെ പിടിക്കാനുള്ള ബുദ്ധിമുട്ടും കാരണമാണ് ഇത്തരത്തില്‍ വന്യമൃഗങ്ങള്‍ കാട് വിട്ട് നാട്ടിലിറങ്ങുന്നത്.