ഹരിദ്വാർ (ഉത്തരാഖണ്ഡ്) :റായ്‌വാല പൊലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും ഭീതി സൃഷ്‌ടിച്ച് പുലിശല്യം. റായ്‌വാല പെട്രോൾ പമ്പിന് സമീപം വച്ച് തെരുവുനായയെ പുലി പിടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ വൈറലാകുന്നു. ബുധനാഴ്‌ച രാത്രിയാണ് നായയ്ക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായത്.
VIDEO | രാത്രി ഡ്യൂട്ടിക്കെത്തിയ പൊലീസുകാരുടെ മുൻപിൽ വച്ച് നായയെ പിടികൂടി ; പുലിപ്പേടിയിൽ റായ്‌വാല - റായ്‌വാല പൊലീസ് സ്റ്റേഷൻ
പെട്രോൾ പമ്പിന് സമീപത്ത് രാത്രി ഡ്യൂട്ടിയിലായിരുന്ന പൊലീസുകാർ പുലിയെ കണ്ട് ഭയപ്പെടുന്നത് ദൃശ്യങ്ങളിൽ
രാത്രി ഡ്യൂട്ടിക്കെത്തിയ പൊലീസുകാരുടെ മുൻപിൽ വച്ച് നായയെ പിടികൂടി
രാത്രി ഡ്യൂട്ടിയിലായിരുന്ന പൊലീസുകാരുടെ മുൻപിൽ വച്ചാണ് പുലിയുടെ ആക്രമണം ഉണ്ടായത്. പുലി നായയെ പിടിക്കുന്നത് കണ്ട് പേടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെയും പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. രാജാജി ടൈഗർ റിസർവിനോട് ചേർന്നാണ് റായ്‌വാല പൊലീസ് സ്റ്റേഷൻ പ്രദേശം. ഇവിടെ മുൻപ് പലതവണ മനുഷ്യർക്കും മൃഗങ്ങൾക്കും നേരെ പുലിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.