കേരളം

kerala

ETV Bharat / bharat

Leo Third Single വിജയ്‌- തൃഷ ജോഡി ഒന്നിക്കുന്ന ലിയോ പുതിയ ഗാനം ഇന്ന്; പോസ്‌റ്റര്‍ പങ്കുവച്ച് അണിയറക്കാര്‍ - Trisha

Leo song Anbenum : ലിയോയിലെ പുതിയ ഗാനം ഇന്ന് റിലീസ് ചെയ്യും. വിജയ് ചിത്രത്തിന്‍റെ പുതിയ പോസ്‌റ്ററിനൊപ്പമാണ് മൂന്നാമത്തെ ഗാനത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

Leo third single  Leo  Leo song  അനിരുദ്ധിന്‍റെ സംഗീതത്തില്‍ ലിയോ പുതിയ ഗാനം  ലിയോ പുതിയ ഗാനം  ലിയോ ഗാനം  ലിയോ  Vijay and Trisha Krishnan  Vijay  Trisha  Leo song Anbenum
Leo Third Single

By ETV Bharat Kerala Team

Published : Oct 11, 2023, 1:14 PM IST

ദളപതി വിജയ്- ലോകേഷ് കനകരാജ് (Thalapathy Vijay Lokesh Kanagaraj movie) കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് 'ലിയോ'. ആരാധകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം റിലീസിനോടടുക്കുകയാണ്. ഒക്‌ടോബര്‍ 19നാണ് ലിയോ തിയേറ്ററുകളില്‍ എത്തുന്നത്.

റിലീസിനോടടുക്കുമ്പോള്‍ വിജയ് ചിത്രം വാര്‍ത്തകളില്‍ വീണ്ടും നിറയുകയാണ്. സിനിമയുമായി ബന്ധപ്പെട്ട് പുതിയൊരു അപ്‌ഡേറ്റാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 'ലിയോ'യിലെ പുതിയ ഗാനം ഇന്ന് (ഒക്‌ടോബര്‍ 11) റിലീസ് ചെയ്യും (Leo Third Single). അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കിയ 'അന്‍ബേനും' എന്ന ഗാനമാണ് ഇന്ന് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. 'ലിയോ'യിലെ മൂന്നാമത്തെ ഗാനം കൂടിയാണ് 'അന്‍ബേനും'. ഇതൊരു മെലഡി ഗാനമാകും എന്നും സൂചനയുണ്ട് (Leo song Anbenum).

'ലിയോ' നിർമാതാക്കളായ സെവൻ സ്‌ക്രീൻ സ്‌റ്റുഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'ആസ്വദിക്കാന്‍ തയ്യാറാവൂ, കാരണം, ലിയോയിലെ മൂന്നാമത്തെ ഗാനം അന്‍ബേനും ഉടന്‍ പുറത്തിറങ്ങും.' -ഇപ്രകാരമാണ് സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോ എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചിരിക്കുന്നത്.

Also Read:Leo Movie Controversy Dancers Protest Against Makers നർത്തകർക്ക്‌ ശമ്പളം നൽകിയില്ല, ദളപതി വിജയ് ചിത്രം ലിയോ വിവാദത്തിൽ

'ലിയോ' ഗാനം റിലീസ് പ്രഖ്യാപനത്തിനൊപ്പം, ചിത്രത്തിലെ പുതിയൊരു പോസ്‌റ്ററും നിര്‍മാതാക്കള്‍ പങ്കുവച്ചിട്ടുണ്ട് (Leo new poster). വിജയ്‌യും തൃഷയും അടങ്ങുന്നതാണ് പോസ്‌റ്റര്‍. പോസ്‌റ്റിന് പിന്നാലെ ചുവന്ന ഹാര്‍ട്ട് ഇമോജികളും ഫയര്‍ ഇമോജികളുമായി ആരാധകരും ഒഴുകിയെത്തി.

അടുത്തിടെയാണ് 'ലിയോ'യുടെ ട്രെയിലര്‍ റിലീസ് ചെയ്‌തത് (Leo Trailer). മാസ്‌ ആക്ഷന്‍ സീക്വന്‍സുകളാല്‍ സമ്പന്നമായ തീപ്പൊരി ട്രെയിലറാണ് 'ലിയോ'യുടേതായി പുറത്തിറങ്ങിയത്.

'ഇതുവരെ ആരും കാണാത്ത അവതാരത്തില്‍ എന്‍റെ വിജയ്‌യെ ഞാന്‍ അഴിച്ചുവിടുന്നു' -എന്ന് കുറിച്ച് കൊണ്ടാണ് ലോകേഷ് കനകരാജ് 'ലിയോ' ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 'ഞങ്ങളുടെ ഹൃദയത്തിൽ നിന്നും നിങ്ങളുടെ ഹൃദയത്തിലേക്ക് ഈ വിരുന്ന് നിങ്ങൾക്ക് വിളമ്പുന്നു.' -ഇപ്രകാരം കുറിച്ച് കൊണ്ടാണ് സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോ ട്രെയിലര്‍ പങ്കുവച്ചത്.

Also Read:Leo Trailer Release വിജയ്‌യും അര്‍ജുന്‍ സര്‍ജയും തമ്മിലുള്ള പോരാട്ടം; ലിയോ തീപ്പൊരി ട്രെയിലര്‍ പുറത്ത്

'ലിയോ'യില്‍ വിജയ് ആരാധകര്‍ മാത്രമല്ല, സംവിധായകന്‍ ലോകേഷ് കനകരാജിന്‍റെ (Lokesh Kanagaraj) ആരാധകരും വലിയ ആവേശത്തിലാണ്. ലോകേഷ് കനകരാജിന്‍റെ സിനിമാറ്റിക് യൂണിവേഴ്‌സില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സംവിധായകന്‍ എന്താകും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക എന്ന് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

'മാസ്‌റ്ററി'ന് ശേഷം ലോകേഷും വിജയ്‌യും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് 'ലിയോ' (Lokesh and Vijay second collaboration).സഞ്‌ജയ് ദത്താണ് ചിത്രത്തില്‍ പ്രതിനായകന്‍റെ വേഷത്തില്‍ എത്തുന്നത്. വിജയ്‌യുടെ കഥാപാത്രവും അര്‍ജുന്‍ സര്‍ജയുടെ കഥാപാത്രവും തമ്മിലുള്ള വലിയ പോരാട്ടത്തെ കേന്ദ്രീകരിച്ചുള്ളതാണ് 'ലിയോ'. സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോ നിര്‍മിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ നാല് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.

അതേസമയം താത്‌കാലികമായി 'ദളപതി 68' (Thalapathy 68) എന്ന് പേരിട്ടിരിക്കുന്ന വെങ്കട് പ്രഭുവിനൊപ്പമുള്ള ചിത്രമാണ് വിജയ്‌യുടെ പുതിയ പ്രോജക്‌ട്. ഈ സിനിമയ്‌ക്ക് വേണ്ടി അടുത്തിടെ വിജയ്, പ്രഭുദേവ, പ്രശാന്ത് എന്നിവർ ഒന്നിച്ചുള്ള ഒരു ഡാൻസ് വീഡിയോയുടെ ചിത്രീകരണം പൂർത്തിയാക്കിയതായും റിപ്പോർട്ടുണ്ട്.

Also Read:Trisha First Look Poster ലിയോ ട്രെയിലർ റിലീസിന് മുമ്പ് തൃഷയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്

ABOUT THE AUTHOR

...view details