കേരളം

kerala

By ETV Bharat Kerala Team

Published : Oct 29, 2023, 10:45 PM IST

ETV Bharat / bharat

Leo Box Office Collection ബോക്‌സോഫിസില്‍ കുതിച്ച് ലിയോ; ആഗോള തലത്തില്‍ 500 കോടി, ഇന്ത്യയില്‍ 11-ാം ദിനത്തില്‍ 300 കോടിക്കരികില്‍

Leo 10th day collection : ലിയോ അതിന്‍റെ പത്താം ദിനത്തില്‍ കലക്ഷനില്‍ ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തി. 15 കോടിയിലധികം ചിത്രം രണ്ടാം ശനിയാഴ്‌ച കലക്‌ട് ചെയ്‌തിരുന്നു. ഇതോടെ വെള്ളിയാഴ്‌ച കലക്ഷനേക്കാള്‍ 96.08% കുതിപ്പാണ് ചിത്രം ശനിയാഴ്‌ചയില്‍ രേഖപ്പെടുത്തിയത്.

Leo Box Office Collection  Leo Box Office Collection Day 11  Leo 10th day collection  Thalapathy Vijay film to cross Rs 300 cr mark  ബോക്‌സ്‌ ഓഫീസില്‍ കുതിച്ച് ലിയോ  ആഗോള തലത്തില്‍ 500 കോടി  ലിയോ  വിജയ്‌  Leo  Leo Collection
Leo Box Office Collection

ബോക്‌സോഫിസില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച് ദളപതി വിജയ്‌യുടെ 'ലിയോ' (Thalapathy Vijay latest release Leo). ഒക്‌ടോബര്‍ 19ന് റിലീസിനെത്തിയ ചിത്രം ബോക്‌സോഫിസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും രണ്ടാം വാരാന്ത്യത്തിലേയ്‌ക്ക് കടക്കുമ്പോള്‍ കലക്ഷനില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുകയാണ് (Leo Box Office Collection).

ആദ്യകാല റിപ്പോര്‍ട്ടുകള്‍ പ്രകാരം, ലിയോ അതിന്‍റെ 11-ാം ദിനത്തില്‍ 14 കോടി രൂപ കലക്‌ട് ചെയ്‌തു. ശക്തമായ പ്രകടനം കാഴ്‌ചവച്ചാല്‍ 'ലിയോ'ക്ക് 11-ാം ദിനത്തില്‍ ഇന്ത്യന്‍ ബോക്‌സോഫിസില്‍ 300 കോടി രൂപ കടക്കാനായേക്കും (Leo Box Office Collection Day 11).

അതേസമയം ലിയോ അതിന്‍റെ രണ്ടാം ഞായറാഴ്‌ചയില്‍ 16 കോടി രൂപ കലക്‌ട് ചെയ്യുമെന്നാണ് ട്രേഡ് അനലിസ്‌റ്റ് വിദഗ്‌ദരുടെ കണക്കുക്കൂട്ടല്‍. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള 'ലിയോ'യുടെ ആകെ കലക്ഷന്‍ 302.90 കോടി രൂപയാകും.

Also Read:Kalyani Priyadarshan About Leo: 'ബാഡാസ് മാ... അത്രമാത്രം!'; ലിയോ കണ്ട ശേഷം പോസ്‌റ്റ് പങ്കുവച്ച് കല്യാണി പ്രിയദര്‍ശന്‍

ലിയോ അതിന്‍റെ 10-ാം ദിനത്തില്‍ കലക്ഷനില്‍ ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തി, 15 കോടിയിലധികം കലക്‌ട് ചെയ്‌തിരുന്നു. ഇതോടെ 7.65 കോടി രൂപ നേടിയ വെള്ളിയാഴ്‌ച കലക്ഷനേക്കാള്‍ 96.08% കുതിപ്പാണ് ചിത്രം ശനിയാഴ്‌ചയില്‍ രേഖപ്പെടുത്തിയത്.

അതേസമയം ആഗോളതലത്തില്‍ 'ലിയോ' 500 കോടി രൂപയുടെ നാഴികകല്ല് പിന്നിട്ടു (Leo enters 500 crore club). 'ലിയോ' ബോക്‌സോഫിസിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കുമ്പോൾ, രജനികാന്തിന്‍റെ ഏറ്റവും അവസാന റിലീസായ 'ജയിലറു'മായി കടുത്ത മത്സരം നേടിരുകയാണ്.

Also Read:Lokesh Kanagaraj Injured : തിങ്ങിക്കൂടി ആരാധകർ; ലോകേഷ് കനകരാജിന് പരിക്ക്, ചെന്നൈയിലേക്ക് മടങ്ങി

അതേസമയം 'ജയിലര്‍' അതിന്‍റെ 10-ാം ദിനത്തില്‍ 26.86 കോടി രൂപയാണ് കലക്‌ട് ചെയ്‌തത്. 'ലിയോ' ആഗോളതലത്തിൽ 500 കോടി കടന്നെങ്കിലും, 'ജയിലറി'ന്‍റെ ആഗോള കലക്ഷനായ 604 കോടി എന്ന നാഴികകല്ല് വിജയ്‌ ചിത്രത്തിന് മറികടക്കാന്‍ കഴിയുമോ എന്ന് കണ്ടറിയണം.

ബോളിവുഡ് താരം കങ്കണ റണാവത്തിന്‍റെ 'തേജസ്', വിധു വിനോദ് ചോപ്രയുടെ '12ത് ഫെയില്‍', നിമ്രത് കൗര്‍, രാധിക മധന്‍, ഭാഗ്യശ്രീ, സുമീത് വ്യാസ് എന്നിവര്‍ വേഷമിട്ട 'സജിനി ഷിന്‍ഡെ കാ വൈറല്‍ വീഡിയോ' എന്നി ചിത്രങ്ങളുമായി താരതമ്യം ചെയ്‌താല്‍, ലിയോ ബോക്‌സോഫിസില്‍ ആധിപത്യം പുലര്‍ത്തുകയാണ്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത ചിത്രത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത്, തൃഷ കൃഷ്‌ണൻ, ഗൗതം മേനോൻ, അർജുൻ സർജ, മാത്യു തോമസ്, മിഷ്‌കിൻ, സാൻഡി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. പ്രധാനമായും തമിഴില്‍ ഒരുങ്ങിയ ചിത്രം ഹിന്ദി, തെലുഗു തുടങ്ങി വിവിധ ഭാഷകളില്‍ റിലീസ് ചെയ്‌തിരുന്നു.

Also Read:Anirudh Ravichander Faces Allegations Of Plagiarism In Leo : 'ലിയോ'യിലെ ഗാനം കോപ്പിയടിയോ? വിവാദങ്ങളിൽ കുടുങ്ങി അനിരുദ്ധ് രവിചന്ദർ

ABOUT THE AUTHOR

...view details