പ്രദര്‍ശന ദിനത്തില്‍ ദളപതി വിജയ്‌യുടെ (Vijay) 'ലിയോ'യ്‌ക്ക് (Leo) തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത് (Thalapthy Vijay latest movie). കഴിഞ്ഞ ദിവസം റിലീസ് ചെയ്‌ത ചിത്രം മികച്ച ഓപ്പണിങ് കലക്ഷനാണ് നേടിയത് (Leo Opening day collection). ആദ്യ ദിനത്തില്‍ ഇന്ത്യന്‍ ബോക്‌സോഫിസില്‍ ചിത്രം 63 കോടി രൂപയാണ് കലക്‌ട് ചെയ്‌തത് (Leo First Day Collection).
ഇതോടെ ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണര്‍ എന്ന റെക്കോഡും 'ലിയോ'യ്‌ക്ക് സ്വന്തം. അതേസമയം ആഗോളതലത്തില്‍ 143 കോടി രൂപയാണ് 'ലിയോ' പ്രദര്‍ശന ദിനത്തില്‍ സ്വന്തമാക്കിയത് (Leo First Day Global Collection). ഇപ്പോഴിതാ സിനിമയുടെ രണ്ടാം ദിന സാധ്യത കണക്കുകളാണ് പുറത്തുവരുന്നത്.
Also Read:Leo Box Office Collection Day 1: ലിയോ ബോക്‌സോഫിസ് കലക്ഷൻ; ആദ്യ ദിനം 68 കോടി? സാധ്യത കണക്കുകള്‍ പുറത്ത്
കേരളത്തിലും തരംഗം:കേരളത്തിലെബോക്സ് ഓഫീസിൽ റെക്കോഡ് നേട്ടമാണ് ലിയോ സ്വന്തമാക്കിയത്. ആദ്യ ദിനം 12 കോടി ഗ്രോസ് കലക്ഷൻ നേടിയ ചിത്രം മറ്റു സിനിമകൾ കേരളത്തിൽ നേടിയ കലക്ഷൻ റെക്കോർഡുകൾ കോടികൾ വ്യത്യാസത്തിൽ തകർത്തെറിഞ്ഞു. കേരള ബോക്‌സ് ഓഫീസിലെ എക്കാലത്തെയും ആദ്യ ദിന ഗ്രോസ് കലക്ഷൻ ഒന്നാം സ്ഥാനം 12 കോടിയുമായി ലിയോ മുൻ നിരയിലെത്തിയപ്പോൾ 7.25 കോടി നേടിയ കെ ജി എഫ്, 6.76 കോടി നേടിയ ഒടിയൻ, വിജയ്‌യുടെ തന്നെ 6.6 കോടി നേടിയ ബീസ്റ്റ് സിനിമകളുടെ റെക്കോഡുകൾ ആണ് പഴങ്കഥ ആയത്.
തമിഴ് നാട്ടിൽ നിന്ന് 35 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത്. ആഗോളവ്യാപകമായി 143 കോടിയിൽപ്പരം കളക്ഷനുമായി തിയേറ്ററുകളിൽ വൻ വിജയം കൊയ്യുകയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ലിയോ. മലയാളി താരം മാത്യു തോമസ് വിജയുടെ മകനായി ലിയോയിൽ എത്തുമ്പോൾ മഡോണ സെബാസ്റ്റ്യൻ ചിത്രത്തിൽ വിജയിനൊപ്പം ശ്രദ്ധേയമായ ഒരു കഥാപാത്രത്തിലെത്തുന്നു.
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്‍റെ ഭാഗമാണ് 'ലിയോ'(LCU -Lokesh Cinematic Universe). 'ലിയോ'യ്‌ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെങ്കിലും സിനിമയിലെ വിജയ്‌യുടെ പ്രകടനം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നതാണ്. 'ലിയോ'യില്‍ വിജയ്‌യുടെ നായികയായി എത്തിയ തൃഷയുടെ അഭിനയ മികവും മികച്ചതാണ്. 'ഗില്ലി', 'കുരുവി', 'തിരുപാച്ചി', 'ആതി' തുടങ്ങി നിരവധി സിനിമകള്‍ക്ക് ശേഷം 'ലിയോ'യിലൂടെയാണ് തൃഷയും വിജയ്‌യും വീണ്ടും ഒന്നിച്ചത്തിയത്. ബോളിവുഡ് താരം സഞ്ജയ് ദത്തും സുപ്രധാന വേഷത്തില്‍ എത്തിയിരുന്നു.
അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ലിയോയിൽ സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ ശ്രേധേയമായ വേഷങ്ങളിലെത്തുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, പിആർഒ: പ്രതീഷ് ശേഖർ.
Also Read:Kalyani Priyadarshan About Leo: 'ബാഡാസ് മാ... അത്രമാത്രം!'; ലിയോ കണ്ട ശേഷം പോസ്‌റ്റ് പങ്കുവച്ച് കല്യാണി പ്രിയദര്‍ശന്‍