ദളപതി വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'ലിയോ' (Thalapathy Vijay Lokesh Kanagaraj movie) ബോക്സ് ഓഫീസിൽ മികച്ച രീതിയില്‍ മുന്നേറുകയാണ് (Leo Box Office Collection). റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ വിജയ്യുടെ ഈ ആക്ഷൻ ത്രില്ലർ എക്കാലത്തെയും ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ തമിഴ് ചിത്രങ്ങളിലൊന്നായി ചരിത്രം കുറിച്ചു.
റിലീസ് ചെയ്ത് ആറാം ദിനത്തില്‍ 'ലിയോ' ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് 32.45 കോടി രൂപയാണ് (Leo first week collection). എന്നാല്‍ ചിത്രം അതിന്റെ ഏഴാം ദിനത്തിലേയ്ക്ക് കടക്കുമ്പോള്‍, ബോക്സ് ഓഫീസില്‍ കാര്യമായ ഇടിവ് അനുഭവപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്‍ഡസ്ട്രി ട്രാക്കറുടെ കണക്കുകള്‍ പ്രകാരം, 'ലിയോ' ഏഴാം ദിനത്തില്‍ ഇന്ത്യയിലെ എല്ലാ ഭാഷകളില്‍ നിന്നുമായി 'ലിയോ' 15.01 കോടി രൂപ നേടുമെന്നാണ് കണക്കുക്കൂട്ടല്‍. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള 'ലിയോ'യുടെ ആകെ കലക്ഷന്‍ 264.56 കോടി രൂപയാകും.
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ (Lokesh Cinematic Universe -LCU) ഏറ്റവും പുതിയ റിലീസായ ലിയോയ്ക്ക് തുടക്കം മുതലേ മികച്ച കലക്ഷന്‍ ലഭിച്ചിരുന്നു. പ്രദര്‍ശന ദിനത്തില്‍ 64 കോടി രൂപയാണ് ചിത്രം കലക്ട് ചെയ്തത്. രണ്ടാം ദിനത്തില്‍ 35 കോടി രൂപയും, മൂന്നാം ദിനത്തില്‍ 39 കോടി രൂപയും, നാലാം ദിനത്തില്‍ 41 കോടി രൂപയും, അഞ്ചാം ദിനത്തില്‍ 35 കോടി രൂപയുമാണ് ചിത്രം നേടിയത്.
Also Read:Udhayanidhi Stalin About Leo : 'ദളപതി അണ്ണാ, അത്യുഗ്രന്‍ ഫിലിം മേക്കിംഗ്!' ; ലിയോയെ കുറിച്ചുള്ള സൂചനയുമായി ഉദയനിധി സ്റ്റാലിന്
'ലിയോ'യുടെ ആറാം ദിനമായ കഴിഞ്ഞ ദിവസം (ഓഗസ്റ്റ് 24), വിജയ ദശമിയുടെ പൊതു അവധിയെ തുടര്‍ന്ന് സിനിമയുടെ ഒറിജിനല്‍ തമിഴ് പതിപ്പിന് മാത്രം തിയേറ്ററുകള്‍ 65% ഒക്യുപെന്‍സി നേടി. ലോകേഷ് കനകരാജിന്റെ ആക്ഷന്‍ ത്രില്ലറിന് ലഭിച്ച ശക്തമായ അംഗീകാരമാണ് ഈ കണക്കുകള്‍ കൊണ്ട് അര്‍ഥമാക്കുന്നത്. സിനിമയുടെ വരുമാനത്തിന്റെ ഒരു പ്രധാന ഭാഗം തമിഴ്നാട്ടിൽ നിന്നാണ് വരുന്നതെങ്കിൽ, കേരളത്തിലും ശ്രദ്ധേയമായ സംഖ്യകൾ നൽകുന്നുണ്ട്.
അതേസമയം ആഗോളതലത്തില്‍ 'ലിയോ' ഇതുവരെ നേടിയത് 450 കോടി രൂപയാണ്. ഇതോടെ 'പൊന്നിയിന്‍ സെല്വന് 1', 'ജയിലര്‍', '2.0' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ നാലാമത്തെ തമിഴ് ചിത്രമായി 'ലിയോ' (Leo Global Collection).
'ലിയോ' ഇതിനോടകം തന്നെ നിരവധി റെക്കോഡുകള്‍ സ്വന്തമാക്കി. 2023ലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ അഞ്ചാമത്തെ ഇന്ത്യൻ ചിത്രമാണ് 'ലിയോ' (Leo as Fifth Highest Grossing Indian Film of 2023). കൂടാതെ ഈ വർഷം ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ രണ്ടാമത്തെ തമിഴ് ചിത്രം കൂടിയാണ് വിജയ് ചിത്രം (Leo as Second Highest Grossing Tamil Film of 2023).
ലോകേഷിന്റെ തന്നെ സിനിമാറ്റിക് യൂണിവേഴ്സിലെ കമൽ ഹാസന്റെ 'വിക്ര'മിനെ മറികടന്നിരിക്കുകയാണ് 'ലിയോ'. ലോകേഷ് യൂണിവേഴ്സിലെ ഏറ്റവും വലിയ ചിത്രമെന്ന തലക്കെട്ടും 'ലിയോ' സ്വന്തമാക്കി. കാര്‍ത്തിയുടെ 'കൈതി'യും രജനികാന്തിന്റെ വരാനിരിക്കുന്ന ചിത്രവും ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സില് ഉള്‍പ്പെടുന്നു. രജനികാന്ത് ചിത്രം കൂടി യാഥാര്‍ത്ഥ്യമായാല്‍, തമിഴകത്തെ ഏറ്റവും വലിയ മൂന്ന് സൂപ്പര്‍ താരങ്ങളെ ഒരൊറ്റ ഫ്രാഞ്ചൈസിക്ക് കീഴിൽ കൊണ്ടുവരാൻ ലോകേഷിന് കഴിയും.
Also Read:Kalyani Priyadarshan About Leo: 'ബാഡാസ് മാ... അത്രമാത്രം!'; ലിയോ കണ്ട ശേഷം പോസ്റ്റ് പങ്കുവച്ച് കല്യാണി പ്രിയദര്ശന്