കേരളം

kerala

ETV Bharat / bharat

Leo Box Office Collection Day 1: ലിയോ ബോക്‌സോഫിസ് കലക്ഷൻ; ആദ്യ ദിനം 68 കോടി? സാധ്യത കണക്കുകള്‍ പുറത്ത് - ലിയോ ആദ്യദിന ബോക്‌സ് ഓഫീസ് കലക്ഷൻ

Leo first day at box office: ദളപതി വിജയ്‌യും തൃഷ കൃഷ്‌ണയും ഒന്നിച്ചെത്തിയ ലിയോ ഒടുവില്‍ തിയേറ്ററുകളില്‍ എത്തി. ആക്ഷൻ ത്രില്ലർ ആദ്യ ദിനത്തില്‍ ബോക്‌സോഫിസിൽ എത്രത്തോളം കലക്ഷന്‍ നേടുമെന്ന സാധ്യതാകണക്കുകള്‍ പുറത്ത്.

Leo box office collection day 1  Thalapathy Vijay  Thalapathy Vijay film leo  leo box office day 1  leo estimated budget  leo collections  leo earnings  ലിയോ  ലിയോ ബോക്‌സ് ഓഫീസ് കലക്ഷൻ  ലിയോ ആദ്യദിന ബോക്‌സ് ഓഫീസ് കലക്ഷൻ  വിജയ്‌
Leo Box Office Collection Day 1

By ETV Bharat Kerala Team

Published : Oct 19, 2023, 4:22 PM IST

രാജ്യമൊട്ടാകെയുള്ള വിജയ്‌ ആരാധകര്‍ (Vijay) ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദളപതി ചിത്രമാണ് 'ലിയോ' (Thalapathy Vijay Leo). ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ഇന്നാണ് (ഒക്‌ടോബര്‍ 19) ചിത്രം പ്രദര്‍ശനത്തിന് എത്തിയത് (Leo Release). റിലീസിന് മുമ്പ് തന്നെ അഡ്വാന്‍സ് ബുക്കിങ്ങില്‍ റെക്കോഡ് സൃഷ്‌ടിച്ച ഈ ആക്ഷന്‍ ത്രില്ലറിന്‍റെ ടിക്കറ്റ് കൗണ്ടറുകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു.

ഈ സാഹചര്യത്തില്‍ 'ലിയോ'യ്‌ക്ക് ബോക്‌സോഫിസില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ കഴിയുമെന്നാണ് ട്രേഡ്‌ അനലിസ്‌റ്റുകളുടെ പ്രതീക്ഷ. 'ലിയോ'യുടെ ആദ്യദിന സാധ്യത കലക്ഷന്‍ റിപ്പോര്‍ട്ടുകളും പുറത്തുവിട്ടിരിക്കുകയാണ്. ഇന്ത്യന്‍ ബോക്‌സോഫിസില്‍ എല്ലാ ഭാഷകളിലുമായി 'ലിയോ' ആദ്യ ദിനം 68 കോടി രൂപ കലക്‌ട് ചെയ്യുമെന്നാണ് ആദ്യകാല കണക്കുകള്‍ സൂചിപ്പിക്കുന്നത് (Leo Box Office Collection Day 1).

Also Read:Kalyani Priyadarshan About Leo: 'ബാഡാസ് മാ... അത്രമാത്രം!'; ലിയോ കണ്ട ശേഷം പോസ്‌റ്റ് പങ്കുവച്ച് കല്യാണി പ്രിയദര്‍ശന്‍

പ്രദര്‍ശന ദിനത്തില്‍, തമിഴ്‌നാട്ടിൽ നിന്ന് മാത്രം ചിത്രം 32 കോടി രൂപ നേടുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ നിന്ന് 12.50 കോടി രൂപയും കർണാടകയിൽ നിന്ന് 14.50 കോടി രൂപയും ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് 17 കോടി രൂപയും ചിത്രം ആദ്യ ദിനത്തില്‍ നേടിയേക്കാം. അതേസമയം ആഗോളതലത്തില്‍ ആദ്യ ദിനത്തില്‍ ചിത്രം 145 കോടി രൂപ കലക്‌ട്‌ ചെയ്യുമെന്നാണ് കണക്കുക്കൂട്ടല്‍ (Leo Worldwide Collection Day 1).

ലോകേഷ്‌ കനകരാജ് വിജയ്‌ കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രമാണ് 'ലിയോ' (Vijay Lokesh Kanagaraj collaboration). 2021ൽ പുറത്തിറങ്ങിയ 'മാസ്‌റ്റര്‍' ആയിരുന്നു ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. അതേസമയം നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം തൃഷയും വിജയ്‌യും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് 'ലിയോ'. 'ലിയോ'യുടെ ആകര്‍ഷണങ്ങളില്‍ ഒന്ന്‌ കൂടിയാണിത്.

Also Read:Bad News For Vijay Fans : അതിരാവിലെയുള്ള ഷോയിലും ട്രെയ്‌ലര്‍ റിലീസിലും വിജയ്‌ ആരാധകര്‍ക്ക് തിരിച്ചടി ; സന്തോഷിക്കാന്‍ വക അഡ്വാന്‍സ് ബുക്കിങ്ങില്‍

ചിത്രത്തില്‍ സഞ്ജയ് ദത്ത് ഒരു പ്രധാന റോളില്‍ എത്തുന്നുണ്ട്. കൂടാതെ , ഗൗതം വാസുദേവ് മേനോൻ, അനുരാഗ് കശ്യപ്, പ്രിയ ആനന്ദ് തുടങ്ങി നിരവധി പേരും ചിത്രത്തില്‍ അണിനിരന്നു. 'ലിയോ'യില്‍ പാര്‍ഥിബന്‍ എന്ന കഥാപാത്രത്തെയാണ് വിജയ്‌ അവതരിപ്പിച്ചത്. ഭാര്യ സത്യയ്‌ക്കും (തൃഷ) അവരുടെ രണ്ട് കുട്ടികള്‍ക്കുമൊപ്പം ഹിമാചല്‍ പ്രദേശില്‍ താമസിക്കുന്ന കഫേ ഉടമയും, മൃഗ സംരക്ഷകനുമായ പാര്‍ഥിബന്‍റെ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. 250 കോടി രൂപ ബജറ്റില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.

Also Read:Udhayanidhi Stalin About Leo : 'ദളപതി അണ്ണാ, അത്യുഗ്രന്‍ ഫിലിം മേക്കിംഗ്!' ; ലിയോയെ കുറിച്ചുള്ള സൂചനയുമായി ഉദയനിധി സ്‌റ്റാലിന്‍

ABOUT THE AUTHOR

...view details