കേരളം

kerala

ETV Bharat / bharat

Leo Advance Booking യുകെയിലും തരംഗമായി ലിയോ; അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചു, 24 മണിക്കൂറില്‍ വിറ്റുപോയത് 10,000ത്തിലധികം ടിക്കറ്റുകള്‍ - ലിയോ

Leo Booking Record : യുകെയില്‍ നാളിതുവരെ പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ ചിത്രത്തിന്‍റെ സര്‍വകാല റെക്കോഡുകളെ തിരുത്തിക്കുറിച്ചുകൊണ്ടാണ് ലിയോ പ്രേക്ഷകരിലേയ്‌ക്ക് എത്തുന്നത്

leo film advance booking  thalapathy vijay leo film  thalapathy vijay latest news  leo film box office updates  leo film advance booking in UK  leo film advance booking records  Leo advance booking UK  Leo advance booking  leo advance booking  uk  vijay  Advance booking in uk  Leo Booking Record  യുകെയിലും തരംഗമായി ലിയോ  ലിയോ  ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചു  ഇന്ത്യന്‍ ചിത്രത്തിന്‍റെ സര്‍വകാല റെക്കോര്‍ഡുകളെ  ലിയോ  ഹൈദരാബാദ്
Leo Advance Booking

By ETV Bharat Kerala Team

Published : Sep 9, 2023, 6:29 PM IST

ഹൈദരാബാദ്: ദളപതി വിജയ്‌യുടെ (Vijay) വരാനിരിക്കുന്ന ചിത്രമായ ലിയോയുടെ (Leo) അഡ്വാന്‍സ് ബുക്കിങ് യുകെയില്‍ (Advance booking in UK) ആരംഭിച്ചു. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം റിലീസിന് ആറാഴ്‌ച മുമ്പ് തന്നെ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചത് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്കും ആത്മവിശ്വാസം പകരുന്നു. മാത്രമല്ല, റിലീസാകുന്നതിന് ഏറെ ദിവസം മുമ്പ് യുകെയില്‍ ഇത്തരത്തില്‍ ബുക്കിങ് ആരംഭിക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന നേട്ടവും റിലീസിന് മുമ്പേ ലിയോ സ്വന്തമാക്കി.

അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ച് വെറും 24 മണിക്കൂറിനുള്ളില്‍ 10,000ത്തിലധികം ടിക്കറ്റുകളാണ് യുകെയില്‍ വിറ്റഴിച്ചത്. യുകെയില്‍ നാളിതുവരെ പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ ചിത്രത്തിന്‍റെ സര്‍വകാല റെക്കോഡുകളെ തിരുത്തിക്കുറിച്ചുകൊണ്ടാണ് ലിയോ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഏകദേശം 120 പ്രദേശങ്ങളിലാണ് അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചത്.

ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തില്‍ വച്ച് തന്നെ പ്രേക്ഷര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന തമിഴ്‌ ചിത്രങ്ങളിലൊന്നാണ് ലിയോ. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം വാസുദേവ് മേനോൻ, മൻസൂർ അലി ഖാൻ, മിഷ്‌കിൻ തുടങ്ങിയ നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കാര്‍ത്തി നായകനായ കൈതി, വിജയ്‌ ചിത്രം മാസ്റ്റര്‍, കമല്‍ഹാസന്‍ നായകനായ വിക്രം തുടങ്ങിയ ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ലിയോ.

ലിയോയുടെ വരവ് വിപണിയില്‍ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. തിയേറ്റര്‍ ഡിസ്‌ട്രിബ്യൂഷനിലൂടെയും മറ്റ് അവകാശങ്ങളിലൂടെയും ഇതിനോടകം കോടികളാണ് ലിയോ നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. റിലീസിന് മുന്നോടിയായി തന്നെ നിരവധി വിവാദങ്ങളും ചിത്രത്തിനെതിരെ പുറത്തു വന്നിരുന്നു.

ലിയോയ്‌ക്ക് നേരിടേണ്ടി വന്ന വിമര്‍ശനം (Controversies against Leo ):'നാ റെഡ്ഡി താന്‍ വരവാ...' എന്ന ഗാനത്തില്‍ വിജയ്‌ സിഗരറ്റ് വായില്‍ വച്ച് ഡാന്‍സ് ചെയ്യുന്ന ഒരു രംഗത്തിന് എതിരെയായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. പുകവലി പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് നടന്‍ വിജയ്‌ നിയമ നടപടികള്‍ നേരിടേണ്ടതായി വന്നു. എന്നിരുന്നാലും, വിവാദങ്ങള്‍ക്കിടയിലും ലിയോയെ സംബന്ധിച്ച് നിരവധി പ്രതീക്ഷകളിലാണ് പ്രേക്ഷകര്‍. ഒക്‌ടോബര്‍ 19ന് തമിഴ്‌, തെലുഗു, മലയാളം, കന്നഡ, ഹിന്ദി അടക്കമുള്ള ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.

അതേസമയം, ഇക്കഴിഞ്ഞ ഓഗസ്‌റ്റ മാസം ആരാധകരുടെ ആവേശം ഇരട്ടിയാക്കി 'ലിയോ'യിലെ പ്രതിനായകനെ പരിചയപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ് (Lokesh kanakaraj). തമിഴകത്തിന്‍റെ ആക്ഷന്‍ കിങ് അര്‍‌ജുന്‍ (Arjun) ആണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നത്. താരം അവതരിപ്പിക്കുന്ന ഹരോള്‍ഡ് ദാസ് എന്ന കഥാപാത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് വീഡിയോ കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു. സംവിധായകന്‍ ലോകേഷ് കനകരാജ് പങ്കുവച്ച 41 സെക്കൻഡ് വീഡിയോ സൈബറിടത്തില്‍ തരംഗമായി തീർന്നു.

അര്‍ജുന്‍റെ ജന്മദിനത്തിനോട് അനുബന്ധിച്ച് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടായിരുന്നു വീഡിയോ പുറത്ത് വിട്ടിരുന്നത്. മാസായാണ് വീഡിയോയില്‍ അര്‍ജുന്‍ പ്രത്യക്ഷപ്പെടുന്നത്. വീഡിയോയുടെ അവസാന ഭാഗത്ത് അര്‍ജുന്‍റെ പുറകിലായി മലയാളികളുടെ ഇഷ്‌ട നടൻ ബാബു ആന്‍റണിയെയും (Babu Antony) കാണാനാകും.

നേരത്തെ ഇത്തരത്തില്‍ പ്രതിനായക വേഷത്തിൽ എത്തുന്ന സഞ്ജയ് ദത്തിന്‍റെ ഗ്ലിംപ്‍സ് വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ആന്‍റണി ദാസ് എന്ന കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് 'ലിയോ'യിൽ അവതരിപ്പിക്കുന്നത്. മാസ് ലുക്കിൽ തന്നെ ആയിരുന്നു സഞ്ജയ് ദത്തും. ഇപ്പോഴിതാ ഇതിനോട് കിടപിടിക്കുന്ന പ്രകടനം കാഴ്‌ചവച്ചാണ് അർജുനും എത്തുന്നത്.

ABOUT THE AUTHOR

...view details