കൊൽക്കത്ത: ബംഗാളിൽ നാളെ ഇടതുമുന്നണിയുടെ 12 മണിക്കൂർ ബന്ദ്. ഇടതുപക്ഷ വിദാർഥികൾ നടത്തിയ 'സമ്പന്ന അഭിയാന്' നേരെ പൊലീസ് നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചാണ് ഇടതുമുന്നണി ബന്ദ് പ്രഖ്യാപിച്ചത്.
ബംഗാളിൽ നാളെ ഇടതുമുന്നണിയുടെ 12 മണിക്കൂർ ബന്ദ്
വിദാർഥികൾക്കു നേരെ നടത്തിയ പൊലീസ് നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചാണ് ബന്ദ്
ബംഗാളിൽ നാളെ ഇടതുമുന്നണിയുടെ 12 മണിക്കൂർ ബന്ദ്
കൊൽക്കത്തയിലെ ധർമാട്ടലയിൽ 10 ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ നടത്തിയ പ്രക്ഷോഭ പരിപാടിയിൽ ബാരിക്കേഡ് തളളി മാറ്റാൻ ശ്രമിച്ച പ്രക്ഷോഭകരെ പിരിച്ചുവിടാനായി പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. തുടർന്നും പിരിഞ്ഞു പോകാൻ തയ്യാറാകാത്ത പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. പൊലീസിന്‍റെ ലാത്തി ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.