കേരളം

kerala

ETV Bharat / bharat

അഗ്നിപഥ് : ജന്തർമന്തറിൽ പ്രതിഷേധവുമായി ഇടത് യുവജന സംഘടനകൾ

അഗ്നിപഥ് പദ്ധതിയിലൂടെ സൈന്യത്തെ സ്വകാര്യവത്കരിക്കുകയും കരാർവത്കരിക്കുകയും ചെയ്യുകയാണെന്ന് പ്രതിഷേധക്കാർ

Left-affiliated organisations hold protest against Agnipath scheme  protest against Agnipath scheme in Jantar Mantar  അഗ്നിപഥ് പദ്ധതി  അഗ്‌നിപഥിനെതിരെ ജന്തർമന്തറിൽ പ്രതിഷേധ പ്രകടനവുമായി ഇടതുപക്ഷ യുവജന സംഘടനകൾ  അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ അനുബന്ധ യുവജന സംഘടനകൾ
അഗ്നിപഥ് പദ്ധതി; ജന്തർമന്തറിൽ പ്രതിഷേധവുമായി ഇടതുപക്ഷ യുവജന സംഘടനകൾ

By

Published : Jun 29, 2022, 4:31 PM IST

ന്യൂഡൽഹി : അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ- അനുബന്ധ യുവജന സംഘടനകൾ ജന്തർമന്തറിൽ പ്രതിഷേധ പ്രകടനം നടത്തി. എസ്എഫ്ഐ, എഐവൈഎഫ്, എഐഎസ്എഫ്, ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ, റവല്യൂഷണറി യൂത്ത് ഫ്രണ്ട്, ഓൾ ഇന്ത്യ യൂത്ത് ലീഗ് തുടങ്ങിയ സംഘടനകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.

അഗ്നിപഥ് പദ്ധതിയിലൂടെ സൈന്യത്തെ സ്വകാര്യവത്കരിക്കുകയും കരാർവത്കരിക്കുകയും ചെയ്യുകയാണെന്ന് പ്രവർത്തകർ ആരോപിച്ചു. പദ്ധതിക്ക് പിന്നിലെ സർക്കാരിന്‍റെ ഗൂഢ ഉദ്ദേശ്യം തിരിച്ചറിയേണ്ടതുണ്ട്. വെറും നാല് വർഷത്തേക്ക് ആർക്കാണ് തൊഴിൽ വേണ്ടത് ?, നാല് വർഷത്തിന് ശേഷം അവർക്ക് എന്ത് സംഭവിക്കും ?. അവർ അവരുടെ കുടുംബത്തെ എങ്ങനെ പോറ്റും ?. ഇത് സർക്കാരിന് മനസിലാകുന്നില്ല - പ്രതിഷേധക്കാർ പറഞ്ഞു.

സേനകളിൽ 17-നും 21-നും ഇടയിൽ പ്രായമുള്ള യുവാക്കളെ നാലുവർഷത്തെ കരാർ അടിസ്ഥാനത്തിൽ റിക്രൂട്ട് ചെയ്യാനുള്ള അഗ്നിപഥ് പദ്ധതി കേന്ദ്രം അവതരിപ്പിച്ചതിന് പിന്നാലെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയർന്നത്. പല സംസ്ഥാനങ്ങളിലും പ്രതിഷേധക്കാർ ട്രെയിനുകളും വാഹനങ്ങളും അഗ്‌നിക്കിരയാക്കിയിരുന്നു.

ABOUT THE AUTHOR

...view details