ഡെറാഡൂൺ: ഉത്തരാഖണ്ഡിലുണ്ടായ അപ്രതീക്ഷിത ഹിമപാതത്തിൽ ഞെട്ടൽ രേഖപെടുത്തി രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നതായും രാഷ്‌ട്രപതി പറഞ്ഞു.
ഉത്തരാഖണ്ഡിലെ പ്രളയത്തിൽ നടുക്കം രേഖപ്പെടുത്തി നേതാക്കൾ - flood in Chamoli
എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നതായി പ്രധാനമന്ത്രി
ഉത്തരാഖണ്ഡിലുണ്ടായ അപ്രതീക്ഷിത പ്രളയത്തിൽ നടുക്കം രേഖപെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ഉത്തരാഖണ്ഡിനൊപ്പമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നതായും സംഭവത്തെകുറിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെന്നും രക്ഷപ്രവർത്തനം നിരീക്ഷിച്ചു വരുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
രാഹുൽ ഗാന്ധിയും ഉത്തരാഖണ്ഡ് പ്രളയത്തിൽ ദുഃഖം രേഖപെടുത്തി. കോൺഗ്രസിന്‍റെ എല്ലാ പ്രവർത്തകരും രക്ഷപ്രവർത്തനത്തിൽ പങ്കാളിയാകണമെന്ന് രാഹുൽ ഗാന്ധി നിർദേശിച്ചു.