ന്യൂഡൽഹി:സംസ്ഥാന രൂപീകരണ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാനയിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. അതുല്യ സംസ്‌കാരം കൊണ്ടും അനേകം മേഖലകളിൽ മികവ് പുലർത്തിയ കഠിനാധ്വാനികളായ ജനങ്ങളാലും അനുഗ്രഹിക്കപ്പെട്ട സംസ്ഥാനമാണ് തെലങ്കാനയെന്നും ഇവിടത്തെ ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദും തെലങ്കാനയ്‌ക്ക് ആശംസകൾ നേർന്നു. സംസ്ഥാനത്തെ പരമ്പരാഗത, ആധുനിക, ഭാവി വ്യവസായങ്ങൾ വികസിപ്പിക്കുന്നത് ഇനിയും തുടരണമെന്നും ജനങ്ങൾക്ക് ശോഭനമായ ഭാവി ആശംസിക്കുന്നുവെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
തെലങ്കാന സംസ്ഥാന രൂപീകരണ ദിനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത് നരേന്ദ്ര മോദി - Telangana Chief Minister
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, തെലങ്കാന ഗവർണർ ഡോ. തമിഴ്‌സായ് സൗന്ദരരാജൻ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു എന്നിവരും ജനങ്ങൾക്ക് ആശംസകളറിയിച്ചു
ജനങ്ങൾക്ക് ആശംസകൾ നേർന്ന തെലങ്കാന ഗവർണർ ഡോ. തമിഴ്‌സായ് സൗന്ദരരാജൻ സംസ്ഥാന രൂപീകരണത്തിനായി ജീവൻ അർപ്പിച്ച എല്ലാ രക്തസാക്ഷികൾക്കും ആദരാഞ്ജലികൾ അറിയിച്ചു. കൂടാതെ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും ജനങ്ങൾക്ക് അഭിവാദ്യങ്ങൾ അറിയിച്ചു. നിരവധി യുദ്ധങ്ങൾക്കും ത്യാഗങ്ങൾക്കും രക്തസാക്ഷിത്വങ്ങൾക്കുമൊടുവിലാണ് ഒരു ജനാധിപത്യ സംസ്ഥാനം നാം നേടിയെടുത്തത്. ഏഴ് വർഷത്തിനുള്ളിൽ തെലങ്കാന സംസ്ഥാനം എല്ലാ മേഖലകളിലും മികവ് പുലർത്തിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ജലസേചനം, കുടിവെള്ളം, വൈദ്യുതി, ചികിത്സ, ആരോഗ്യം, റോഡുകൾ, മറ്റ് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഈ ചുരുങ്ങിയ കാലയളവിൽ ജനങ്ങൾക്ക് ലഭ്യമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെലങ്കാനാ ദിനത്തോടനുബന്ധിച്ച് ഗൺ പാർക്കിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി രക്തസാക്ഷികൾക്ക് പുഷ്‌പാർച്ചന നടത്തി. ആന്ധ്രയുമായുള്ള വിഭജനത്തിനുശേഷം 2014 ജൂൺ 2 നാണ് തെലങ്കാന ഔദ്യോഗികമായി രൂപീകൃതമായത്.
Also Read:കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കെ.സി.ആർ