Hyderabad:അധ്യാപക ദിനത്തോടനുബന്ധിച്ച് തങ്ങളുടെ അധ്യാപകർക്ക് ആശംസ അറിയിച്ച് കോൺഗ്രസ് നേതാക്കളായ പ്രയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും. അറിവും ദയയും കൊണ്ട് തന്നെ അനുഗ്രഹിച്ച എണ്ണമറ്റ അധ്യാപകർക്ക് അധ്യാപക ദിനത്തിൽ ആശംസയും സ്നേഹവും അറിയിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
വള്ളത്തിൽ കയറി സ്കൂളിൽ പോകുന്ന പെൺകുട്ടിയുടെ ചിത്രം പങ്കിട്ടുകൊണ്ടാണ് രാഹുൽ ഗാന്ധി അധ്യാപക ദിനാശംസകൾ അറിയിച്ചത്. അവൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല എന്നും ധീരയായ പെൺകുട്ടിയാണ് എന്നും ചിത്രം പങ്കിട്ടുകൊണ്ട് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.