ബെലഗാവി (കര്‍ണാടക): മകളുടെ ജന്മദിനം ആഘോഷിക്കാന്‍ ബെലഗാവിയിലെ സുവര്‍ണ സൗധ വാടകയ്‌ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് സ്‌പീക്കര്‍ക്കും ജില്ല കലക്‌ടര്‍ക്കും കത്തയച്ച് അഭിഭാഷകന്‍. ഗോകാക് താലൂക്കിലെ ഘടപ്രഭ സ്വദേശിയും അഭിഭാഷകനുമായ മല്ലികാര്‍ജുന്‍ ചൗകാശിയാണ് കത്തയച്ചത്.
മകളുടെ പിറന്നാള്‍ ആഘോഷിക്കാന്‍ സുവര്‍ണ സൗധ വാടകയ്‌ക്ക് വേണം; സ്‌പീക്കര്‍ക്കും കലക്‌ടര്‍ക്കും കത്തയച്ച് അഭിഭാഷകന്‍ - സുവര്‍ണ സൗധ
നിലവില്‍ നിയമസഭയുടെ ശീതകാല സമ്മേളനങ്ങള്‍ മാത്രമാണ് സുവര്‍ണ സൗധയില്‍ നടക്കുന്നത്. സര്‍ക്കാര്‍ ചെലവുകള്‍ കണ്ടെത്താന്‍ സുവര്‍ണസൗധ വാടകയ്‌ക്ക് കൊടുക്കുന്നത് നല്ലതാണെന്ന അഭിപ്രായവുമുണ്ട്

കത്ത് ഇങ്ങനെ: 'എന്‍റെ ഏക മകള്‍ മനിശ്രീ ജനുവരി 30ന് അഞ്ചാം പിറന്നാള്‍ ആഘോഷിക്കുകയാണ്. കൂടാതെ അടുത്ത വര്‍ഷം അവള്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടുകയും ചെയ്യും. ഇത് അവളുടെ ജീവിതത്തിലെ വിലപ്പെട്ട സമയമാണ്. എന്‍റെ മകളുടെ ജന്മദിനം ആഘോഷിക്കുന്നതിലൂടെ പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് ബോധവത്‌കരണം നല്‍കുക എന്നൊരു ആഗ്രഹവും എനിക്കുണ്ട്. അതുകൊണ്ട് കര്‍ണാടക സുവര്‍ണ സൗധ എനിക്ക് ഒരുദിവസത്തേക്ക് വാടകയ്‌ക്ക് തരണമെന്ന് അഭ്യര്‍ഥിക്കുന്നു'.
നിലവില്‍ നിയമസഭയുടെ ശീതകാല സമ്മേളനങ്ങള്‍ മാത്രമാണ് സുവര്‍ണ സൗധയില്‍ നടക്കുന്നത്. പത്തു ദിവസത്തെ സമ്മേളനത്തിന് കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. അതിനാല്‍ തന്നെ സര്‍ക്കാര്‍ ചെലവുകള്‍ കണ്ടെത്താന്‍ സുവര്‍ണ സൗധ വാടകയ്‌ക്ക് കൊടുക്കുന്നത് നല്ലതാണെന്ന അഭിപ്രായവുമുണ്ട്.