കേരളം

kerala

ETV Bharat / bharat

രാഹുൽ ഗാന്ധിക്കെതിരെ പരാതി നല്‍കി അഭിഭാഷകൻ

മരിച്ച പെൺകുട്ടിയുടെ മാതാപിതാക്കളുമായി കാറിൽ ഇരുന്ന് സംസാരിക്കുന്ന ചിത്രമാണ് രാഹുൽ ഗാന്ധി ട്വിറ്ററിൽ പങ്കുവെച്ചത്

By

Published : Aug 5, 2021, 3:14 PM IST

nangal rape victim's identity  complaint against Rahul Gandhi  നംഗല്‍ ബലാത്സംഗം  രാഹുൽ ഗാന്ധി  ട്വിറ്റർ  lawyer files complaint against rahul gandh  disclosing rape victim's identity
പീഡനത്തിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം പങ്കുവെച്ചു; രാഹുൽ ഗാന്ധിക്കെതിരെ പരാതി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ബലാത്സംഗത്തിരയായി കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയുടെ മാതാപിതാക്കളുടെ ചിത്രം പങ്കുവച്ച രാഹുൽ ഗാന്ധിക്കെതിരെ പരാതി. അഭിഭാഷകനായ വിനീത് ജിൻഡാലാണ് ഡൽഹി പൊലീസിൽ പരാതി നൽകിയത്. മരിച്ച പെൺകുട്ടിയുടെ മാതാപിതാക്കളുമായി കാറിൽ ഇരുന്ന് സംസാരിക്കുന്ന ചിത്രമാണ് രാഹുൽ ഗാന്ധി ട്വിറ്ററിൽ പങ്കുവച്ചത്.

Read More: ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 9 കാരിയുടെ മാതാപിതാക്കളെ സന്ദർശിച്ച് രാഹുൽ ഗാന്ധി

പീഡനത്തിനിരയായ കുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്തി എന്ന് കാണിച്ചാണ് പരാതി നൽകിയത്. ഇതേ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ അക്കൗണ്ടിനെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ ട്വിറ്റർ ഇന്ത്യക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്‌ചയാണ് പെണ്‍കുട്ടി കൊല്ലപ്പെടുന്നത്. മാതാപിതാക്കളുടെ സമ്മതമില്ലാതെ പെണ്‍കുട്ടിയുടെ ശവസംസ്‌കാരം നടന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വെള്ളം കുടിയ്ക്കാന്‍ പോയ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയില്ല.

തിരച്ചിലില്‍ ഓള്‍ഡ് നംഗല്‍ ശ്‌മശാനത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വാട്ടര്‍ കൂളറില്‍ നിന്ന് വെള്ളമെടുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പെണ്‍കുട്ടി മരണപ്പെട്ടു എന്നാണ് ശ്‌മശാനത്തിലെ പുരോഹിതന്‍ മാതാപിതാക്കളോട് പറഞ്ഞത്.

ABOUT THE AUTHOR

...view details