റായ്‌പൂര്‍:ഒരു രൂപ കൊണ്ട് ഒന്നല്ല ഒരായിരം കുരുന്നുകളുടെ വിദ്യാഭ്യാസം സാധ്യമാക്കാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് ഛത്തീസ്‌ഗഢിലെ ബിലാസ്‌പൂര്‍ സ്വദേശിനിയായ സീമ വര്‍മ. ആളുകളില്‍ നിന്ന് ഒരു രൂപ വീതം ശേഖരിച്ചാണ് (ക്രൗഡ് ഫണ്ടിങ്) നിയമ ബിരുദ വിദ്യാര്‍ഥിയായ സീമ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പഠനം മുടങ്ങിയ കുട്ടികളുടെ വിദ്യാഭ്യാസ ചിലവിനുള്ള വഴി കണ്ടെത്തുന്നത്.
13000 കുട്ടികൾക്ക് ആശ്വാസം
ഒരു രൂപ ക്യാമ്പയിനിലൂടെ ഇതുവരെ 13,000 കുട്ടികളുടെ ചിലവുകളാണ് സീമ നടത്തിയത്. 2016ലാണ് സീമ ഒരു രൂപ ക്യാമ്പയിന്‍ ആരംഭിയ്ക്കുന്നത്. തുടക്കത്തിൽ 2,34,000 രൂപയാണ് പലരില്‍ നിന്നായി ശേഖരിച്ചത്. ആ പണം ഉപയോഗിച്ച് നിരവധി കുട്ടികളുടെ സ്‌കൂള്‍ ഫീസ് അടച്ചു.
ആദ്യമൊക്കെ സീമയാണ് കുട്ടികളുടെ യൂണിഫോം ഉള്‍പ്പെടെയുള്ള പഠന ചിലവെല്ലാം നടത്തിയിരുന്നത്. പിന്നീട് സീമയുടെ ക്യാമ്പയിനെ കുറിച്ച് അറിഞ്ഞ് പല ആളുകളും സഹായിക്കാൻ തുടങ്ങി. ബിലാസ്‌പൂപര്‍ എസ്‌പി മയങ്ക് ശ്രീവാസ്‌തവ് ആറ് കുട്ടികളെ ദത്തെടുത്തു.