ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈലത്തിന്‍റെ (എൽടിടിഇ) സ്ഥാപകനും നേതാവുമായിരുന്ന വേലുപ്പിള്ള പ്രഭാകരന്‍റെ ചിത്രങ്ങളും കട്ട് ഔട്ടുകളും ഉപയോഗിച്ച് തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണം. പ്രഭാകരൻ ഇപ്പോഴും സംസ്ഥാനത്ത് രാഷ്ട്രീയ സ്വാധീനം തുടരുന്നുണ്ടെന്നതിന് തെളിവാണിതെന്ന് നാട്ടുകാർ പറയുന്നു.
തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ്; പ്രചാരണത്തിൽ ഇടംപിടിച്ച് വേലുപ്പള്ളി പ്രഭാകരന്‍റെ ചിത്രങ്ങളും - തമിഴ്‌നാട് തെരഞ്ഞെടുപ്പ്
ഏപ്രിൽ 6 നാണ് തമിഴ്‌നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്
തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ്; പ്രചാരണത്തിൽ ഇടംപിടിച്ച് വേലുപ്പള്ളി പ്രഭാകരന്‍റെ ചിത്രങ്ങളും
നാം തമിളർ കാച്ചി (എൻടികെ), എംഡിഎംകെ, വിടുതലൈ ചിരുതൈഗൽ കച്ചി എന്നീ പാർട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് പ്രഭാകരന്‍റെ ചിത്രങ്ങളും ഇടംപിടിച്ചിരിക്കുന്നത്. 2009 മെയ് 18 നായിരുന്നു ശ്രീലങ്കയിൽ വച്ച് പ്രഭാകരന്‍റെ അന്ത്യം. ഏപ്രിൽ 6 നാണ് തമിഴ്‌നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ മെയ് 2 നും നടക്കും.