മുംബൈ :അന്തരിച്ച നടന്‍ സുശാന്ത് സിങ്ങിന്‍റെ സുഹൃത്ത് സിദ്ധാര്‍ഥ് പത്താനിമയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍. താരത്തിന്‍റെ അടുത്ത സുഹൃത്തും റൂംമേറ്റുമായിരുന്നു സിദ്ധാര്‍ഥ് പിത്താനി. നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോ ഹൈദരാബാദില്‍ നിന്നാണ് സിദ്ധാര്‍ഥിനെ പിടികൂടിയത്. അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസ് ബോളിവുഡിനെ പിടിച്ച് കുലുക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ താരത്തിന്‍റെ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിയും സഹോദരനും അറസ്റ്റിലായിരുന്നു. സുശാന്തിന്‍റെ മരണം സംഭവിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകാറാകുമ്പോഴാണ് കേസില്‍ വീണ്ടും അറസ്റ്റ്.
മയക്കുമരുന്ന് കേസ് : സുശാന്ത് സിങ്ങിന്‍റെ സുഹൃത്ത് അറസ്റ്റില്‍ - Siddharth Pithani arrested
നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഹൈദരാബാദില്‍ നിന്നാണ് സിദ്ധാര്‍ഥിനെ പിടികൂടിയത്.
Also read:'വ്യാജ വാര്‍ത്തകള്‍ അവഗണിക്കൂ'; കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ച് നീരജ് മാധവ്
സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസും സിബിഐയും നിരവധി തവണ സിദ്ധാര്‍ഥിനെ ചോദ്യം ചെയ്‌തിരുന്നു. ഇയാള്‍ ഏതാണ്ട് ഒരു വര്‍ഷത്തോളം സുശാന്തിനൊപ്പം താമസിച്ചിരുന്നു. 2020 ജൂണ്‍ 14 നാണ് മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ സുശാന്തിനെ കണ്ടെത്തുന്നത്. താരത്തിന്‍റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പിന്നീട് ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് നീങ്ങുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് നടിമാരായ ദീപിക പദുക്കോണ്‍, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍ തുടങ്ങിയവരെയും ചോദ്യം ചെയ്‌തിരുന്നു.