മുംബൈ: പ്രശസ്‌ത ഗായിക ലതാ മങ്കേഷ്‌കർ കൊവിഡ് മുക്തി നേടി. മഹാരാഷ്‌ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപ്പയാണ് ഇക്കാര്യം അറിയിച്ചത്. ഒരു മാസം മുമ്പാണ് കൊവിഡ്, ന്യുമോണിയ ബാധയെ തുടർന്ന് ലതാ മങ്കേഷ്‌കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൊവിഡ് മുക്തി നേടി ലതാ മങ്കേഷ്‌കർ, മരുന്നുകളോട് പ്രതികരിക്കുന്നു: ആരോഗ്യ മന്ത്രി - Maharashtra Health Minister Rajesh Tope
ഒരു മാസം മുമ്പാണ് കൊവിഡ്, ന്യുമോണിയ ബാധയെ തുടർന്ന് ലതാ മങ്കേഷ്‌കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൊവിഡ് മുക്തി നേടി ലതാ മങ്കേഷ്‌കർ, മരുന്നുകളോട് പ്രതികരിക്കുന്നു: ആരോഗ്യ മന്ത്രി
ലതാ മങ്കേഷ്‌കറെ ചികിത്സിക്കുന്ന ഡോക്‌ടറുമായി ആശയവിനിമയം നടത്തി. ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്നും വെന്‍റിലേറ്ററിൽ നിന്ന് മാറ്റിയെന്നും മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ടെന്നും രാജേഷ് തോപ്പെ പ്രതികരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് ലതാ മങ്കേഷ്‌കർ ചികിത്സയിലുള്ളത്.
ALSO READ:ഗാന്ധിജിയെ കൊന്ന കൊലയാളി സംഘം കത്തി താഴെവച്ചിട്ടില്ല; ആര്‍എസ്‌എസിനെതിരെ കോടിയേരി