മുംബൈ : കൊവിഡ് സ്ഥിരീകരിച്ച പ്രശസ്‌ത ഗായിക ലത മങ്കേഷ്‌കർ മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. കഴിഞ്ഞ ആഴ്‌ചയാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 92കാരിയായ ഗായികയെ നഗരത്തിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
ഐസിയുവിൽ തന്നെ തുടരുകയാണെന്നും ചികിത്സ പുരോഗമിക്കുന്നുവെന്നും ആശുപത്രിയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രതിത് സമദാനി പറഞ്ഞു. ലത മങ്കേഷ്‌കർ സുഖമായിരിക്കുന്നുവെന്നും കുടുംബത്തിന്‍റെ സ്വകാര്യത മാനിക്കണമെന്നും ഗായികയുടെ അനന്തരവൾ രചന ഷാ വ്യാഴാഴ്‌ച മാധ്യമങ്ങളോട് അഭ്യർഥിച്ചിരുന്നു.