ചെന്നൈ :വിഖ്യാത ഗായികലത മങ്കേഷ്‌കറിന്‍റെ വിയോഗത്തില്‍ അവരെ അനുസ്‌മരിച്ച് സംഗീതജ്ഞന്‍ എ.ആര്‍ റഹ്‌മാന്‍. ലതാജി ഇന്ത്യയുടെ പ്രബുദ്ധതയുടെ ഭാഗമായിരുന്നു. അവരുടെ പാട്ടുകൾ തനിക്ക് റെക്കോഡുചെയ്യാനും ഒപ്പം പാടാനും കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും എ.ആര്‍ റഹ്‌മാന്‍ പറഞ്ഞു.
''വളരെയധികം സങ്കടം നല്‍കിയ ദിവസമാണ് ഇന്ന്. ലതാജി ഒരു ഗായികയും പ്രതീകവും മാത്രമല്ല, രാജ്യത്തിന്‍റെ പ്രബുദ്ധതയുടെയും ഭാഗമായിരുന്നു. ഹിന്ദുസ്ഥാനി, ഉറുദു സംഗീതങ്ങളുടെ ഭാഗമാവാന്‍ അവര്‍ക്ക് കഴിഞ്ഞു. അനേകം ഹിന്ദി കവിതകള്‍ ചൊല്ലുകയും പുറമെ നിരവധി ഭാഷകളിൽ പാടുകയുമുണ്ടായി''.
'പരിശീലനത്തിന്‍റെ പ്രധാന്യം മനസിലാക്കി'
''ഈ ശൂന്യത നമുക്കെല്ലാവർക്കും അനേകകാലത്തേക്ക് അനുഭവപ്പെടും. എന്‍റെ പിതാവിന്‍റെ കിടപ്പ് മുറിയില്‍ ലത മങ്കേഷ്‌കറിന്‍റെ ഒരു ചിത്രം ഉണ്ടായിരുന്നു. അവരുടെ ചിത്രം കണ്ടായിരുന്നു അദ്ദേഹം ഉറക്കമുണര്‍ന്നിരുന്നത്. സംഗീത സംവിധായകനായിരുന്ന എന്‍റെ പിതാവ് ആർ.കെ. ശേഖർ, റെക്കോർഡിങിന് പോകുന്നതിന് മുന്‍പ് ആ ചിത്രം കണ്ട് പ്രചോദം ഉള്‍ക്കൊണ്ടിരുന്നു''. അദ്ദേഹം തന്‍റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
ALSO READ:ലത മങ്കേഷ്‌കറിന്‍റെ സംസ്‌കാരം ഇന്ന്; അന്ത്യ വിശ്രമം ശിവാജി പാർക്കിൽ