ന്യൂഡൽഹി: ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധത്തിൽ കഴിഞ്ഞ ആറുമാസക്കാലം വളരെ ശ്രദ്ധേയമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ. ആറ് മാസത്തിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ കരാറിനെക്കുറിച്ചുള്ള ചർച്ചകൾ പുനരാരംഭിച്ചതുൾപ്പെടെ വിവിധ സുപ്രധാന തീരുമാനങ്ങൾ നടപ്പാക്കാന്‍ സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇന്ത്യ-ഇയു ബന്ധങ്ങളുടെ ഭാവി” എന്ന വിഷയത്തിൽ ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വളർന്നുവരുന്ന പങ്കാളിത്തത്തെ കുറിച്ച് സംസാരിച്ച അദ്ദേഹം ഇരുരാഷ്‌ട്രങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുവെന്നും കൂട്ടിച്ചേത്തു.