ചണ്ഡിഗഢ്: പഞ്ചാബിലെ കാർഷിക മേഖലയെ നശിപ്പിക്കാനും രാജ്യത്തിന്‍റെ ഭക്ഷ്യധാന്യം ചില കുത്തക മുതലാളിമാർക്ക് കൈമാറാനുമുളള വലിയ തന്ത്രത്തിന്‍റെ ഭാഗമാണ് കേന്ദ്രസർക്കാരിന്‍റെ വിവാദപരമായ കാർഷിക നിയമങ്ങളെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കോൺഗ്രസ് എംഎൽഎയുമായ നവജോത് സിങ് സിദ്ദു ട്വീറ്റ് ചെയ്തു. പഞ്ചാബിലെ കർഷകരുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ട നിർദേശങ്ങൾ അറിയിക്കാൻ അദ്ദേഹം ട്വീറ്ററലൂടെ ജനങ്ങളോട് ആവശ്യപെട്ടു.
കാർഷിക നിയമത്തിനെതിരെ വീണ്ടും നവജോത് സിങ് സിദ്ദു - ചണ്ഡിഗഢ്
രാജ്യത്തിന്‍റെ ഭക്ഷ്യധാന്യം ചില കുത്തക മുതലാളിമാർക്ക് കൈമാറാനുമുളള വലിയ തന്ത്രത്തിന്‍റെ ഭാഗമാണിതെന്നും. പഞ്ചാബിലെ കർഷകരുടെ നട്ടെല്ല് ഒടിക്കുന്ന തീരുമാനങ്ങളാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
![കാർഷിക നിയമത്തിനെതിരെ വീണ്ടും നവജോത് സിങ് സിദ്ദു navjot singh sidhu farm laws centre's farm laws farmer protests കാർഷിക നിയമത്തിനെതിരെ നവജോത് സിങ് സിദ്ധു ചണ്ഡിഗഢ് ചണ്ഡിഗഢ് വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11930705-411-11930705-1622197184238.jpg)
കാർഷിക നിയമത്തിനെതിരെ വീണ്ടും നവജോത് സിങ് സിദ്ധു
Also read:ഡൽഹിയിൽ തിങ്കളാഴ്‌ച്ച മുതൽ ലോക്ക് ഡൗണിൽ ഇളവുകൾ
സംസ്ഥാനത്തെ കർഷകരെ സഹായിക്കാൻ സംസ്ഥാനം മദ്യ മാഫിയ, സാൻഡ് മാഫിയ, ഗതാഗതം, കേബിൾ മാഫിയകളെ അടിച്ചമർത്തണമെന്നും അതുവഴി സംസ്ഥാന ഖജനാവിൽ ഫണ്ടുകൾ എത്തുമെന്നും സിദ്ദു ട്വീറ്റർ വീഡിയോ വഴി ആവശ്യപ്പെട്ടു. കർഷകരുടെ പ്രതിഷേധത്തെ പിന്തുണച്ച് മൂന്ന് ദിവസം മുമ്പ് കോൺഗ്രസ് എംഎൽഎ തന്റെ പട്യാല വസതിയിൽ കരിങ്കൊടി ഉയർത്തിയിരുന്നു.