കേരളം

kerala

ETV Bharat / bharat

ഓൺലൈനില്‍ ഓര്‍ഡര്‍ നല്‍കിയത് 35000ത്തിന്‍റെ ലാപ്‌ടോപ്പിന്, കിട്ടിയത് ഇഷ്‌ടികയും പുസ്‌തകവും - ബിഹാര്‍ ഓണ്‍ലൈന്‍ തട്ടിപ്പ്

ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന പട്‌ന സ്വദേശിയായ യുവാവാണ് ആമസോണ്‍ വഴി ലാപ്ടോപ്പിന് ഓര്‍ഡര്‍ നല്‍കിയത്

Fraud In Online Shopping  Online Shopping On Amazon  Amazon In Patna  Fraud On Amazon  ETV Bharat  ETV Bihar News  Laptop Ordered On Amazon  ഓണ്‍ലൈന്‍ തട്ടിപ്പ്  ബിഹാര്‍ ഓണ്‍ലൈന്‍ തട്ടിപ്പ്  ആമസോണ്‍
ഓര്‍ഡര്‍ നല്‍കിയത് ലാപ്‌ടോപ്പിന്, പാഴ്‌സലായി എത്തിയത് ഗെയ്‌ഡ് പുസ്‌തകവും ഇഷ്‌ടിക കല്ലും

By

Published : Jul 29, 2022, 7:25 PM IST

പട്‌ന (ബിഹാര്‍):ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്‌തത് ലാപ്‌ടോപ്. കിട്ടിയത് ഗെയ്‌ഡ് പുസ്‌തകവും ഇഷ്‌ടിക കല്ലുകളും. ബിഹാറിലെ പട്‌നയിലാണ് സംഭവം. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണിലാണ് ഈ ദുരനുഭവം.

ആമസോണ്‍ പാഴ്‌സലായി ലഭിച്ച ഗെയ്‌ഡ്‌ പുസ്‌തകവും ഇഷ്‌ടിക കല്ലും

ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന പട്‌ന സ്വദേശിയായ സൗരവ് സുമനാണ് ലാപ്‌ടോപ് ഓർഡർ ചെയ്തത്. 34,600 രൂപ മുന്‍കൂറായി നല്‍കി ഡല്‍ഹിയില്‍ നിന്ന് ജൂലൈ 24-നാണ് ലാപ് ടോപിന് ഓര്‍ഡര്‍ നല്‍കിയത്. ജൂലൈ 27-ന് പാട്‌നയില്‍ ലഭിച്ച പാഴ്‌സലില്‍ ഡല്‍ഹി പൊലീസിന്‍റെ ഗെയ്‌ഡ്ബുക്കും ഇഷ്‌ടികയുമായിരുന്നെന്ന് സൗരവ് സുമന്‍റെ മാതാവ് അഭിപ്രായപ്പെട്ടു.

ലഭിച്ച പാഴ്‌സലില്‍ ഭാരവ്യത്യാസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ മകനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മകന്‍ സൗരവ് സുമന്‍റെ നിര്‍ദേശ പ്രകാരം വീഡിയേ ചിത്രീകരിച്ച ശേഷമാണ് പാഴ്‌സല്‍ തുറന്നത്. തട്ടിപ്പിനെക്കുറിച്ച് യുവാവ് ആമസോണ്‍ കസ്‌റ്റമര്‍ കെയറില്‍ പരാതിപ്പെട്ടിട്ടുണ്ട്.

യുവാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുമെന്ന് ആമസോണ്‍ പ്രതിനിധി സുമന്‍ പ്രസാദ് വ്യക്തമാക്കി. ജൂലൈ 31 വരെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആമസോണ്‍ സമയം ആവശ്യപ്പെട്ടിരിക്കുന്നത്.

ABOUT THE AUTHOR

...view details