വൈഎസ്ആർ : ചാർജ് ചെയ്‌തുകൊണ്ട് ഉപയോഗിക്കുന്നതിനിടെ ലാപ്ടോപ് പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. വൈഎസ്ആർ ജില്ലയിലെ കോഡൂർ സ്വദേശിയായ സോഫ്‌റ്റ്‌വെയർ ജീവനക്കാരിയായ സുമതിക്കാണ് ലാപ്ടോപ് പൊട്ടിത്തെറിച്ച് പരിക്കേറ്റത്. വർക്ക് ഫ്രം ഹോം ആയി പ്രവര്‍ത്തിക്കുന്നതിനിടെയാണ് സംഭവം.
ലാപ്ടോപ് ചാർജിലിട്ട് ജോലി ചെയ്‌തു ; പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതര പൊള്ളൽ - ചാർജ് ചെയ്യുന്നതിനിടെ ലാപ്ടോപ് പൊട്ടിത്തെറിച്ചു
യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവിൽ യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്.
![ലാപ്ടോപ് ചാർജിലിട്ട് ജോലി ചെയ്‌തു ; പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതര പൊള്ളൽ laptop explodes while charging woman injured after laptop explodes work from home accident ലാപ്ടോപ് പൊട്ടിത്തെറിച്ചു ചാർജ് ചെയ്യുന്നതിനിടെ ലാപ്ടോപ് പൊട്ടിത്തെറിച്ചു യുവതിക്ക് പൊള്ളലേറ്റു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15048502-thumbnail-3x2-h.jpg)
ലാപ്ടോപ് പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതര പൊള്ളൽ
മുറിയിൽ തീ ആളിപ്പടര്‍ന്നു. അകത്തുനിന്ന് പൂട്ടിയാണ് യുവതി ജോലിയില്‍ ഏര്‍പ്പെട്ടിരുന്നത്. ഇതേതുടര്‍ന്ന് വീട്ടുകാർ യുവതിയെ രക്ഷപ്പെടുത്തുന്നത് വൈകി. തുടര്‍ന്ന് സുമതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവിൽ യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്.