കേരളം

kerala

ETV Bharat / bharat

ഉത്തരാഖണ്ഡില്‍ മഴയും മണ്ണിടിച്ചിലും രൂക്ഷം; ഹൈവേ 36 മണിക്കൂര്‍ നേരത്തേക്ക് അടച്ചു - ഉത്തരാഖണ്ഡില്‍ മഴയും മണ്ണിടിച്ചിലും രൂക്ഷം

നിർത്താതെ പെയ്യുന്ന മഴയും മണ്ണിടിച്ചിലും കാരണം കേദാർനാഥ് ധാമിലേക്കുള്ള തീർഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി അധികൃതര്‍ അറിയിച്ചു.

Landslide on Badrinath Highway  Uttarakhand monsoon  ഉത്തരാഖണ്ഡില്‍ മഴയും മണ്ണിടിച്ചിലും രൂക്ഷം  സിറോഹ്ബാഗഡ് ഹൈവേഅടച്ചു
ഉത്തരാഖണ്ഡില്‍ മഴയും മണ്ണിടിച്ചിലും രൂക്ഷം; സിറോഹ്ബാഗഡ് ഹൈവേ 36 മണിക്കൂര്‍ നേരത്തേക്ക് അടച്ചു

By

Published : Jul 1, 2022, 10:58 PM IST

രുദ്രപ്രയാഗ്: ഉത്തരാഖണ്ഡില്‍ മൺസൂണിന് പിന്നാലെ മണ്ണിടിച്ചിലും രൂക്ഷം. നിർത്താതെ പെയ്യുന്ന മഴയും മണ്ണിടിച്ചിലും കാരണം കേദാർനാഥ് ധാമിലേക്കുള്ള തീർഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി അധികൃതര്‍.

വ്യാഴാഴ്ച (ജൂൺ 30) രാവിലെ 10ഓടെ കേദാർനാഥ് ധാമിലേക്കുള്ള യാത്ര മഴയെത്തുടർന്ന് നിർത്തിയിരുന്നു. കാലാവസ്ഥ അനുകൂലമല്ലാത്തതിനാലായിരുന്നു തീരുമാനം. എന്നാല്‍ വെള്ളിയാഴ്ച കാലാവസ്ഥ തെളിഞ്ഞതിന് ശേഷം വീണ്ടും യാത്ര ആരംഭിച്ചു. പതിനായിരം തീര്‍ഥാടകര്‍ എത്തിയിരുന്ന സ്ഥാനത്ത് ഇത്തവണ 2000-3000 വരെ തീര്‍ഥാടകര്‍ മാത്രമാണ് എത്തിയത്.

ഉത്തരാഖണ്ഡില്‍ മഴയും മണ്ണിടിച്ചിലും രൂക്ഷം

കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് സിരോഹ്ബാഗഡിൽ ബദരീനാഥ് ഹൈവേ രണ്ട് ദിവസത്തേക്ക് അടച്ചിട്ടു. കുന്നുകളില്‍ നിന്ന് റോഡിലേക്ക് വലിയ തോതില്‍ മണ്ണ് പതിക്കുകയാണ്. നിലവിൽ ബദൽ റൂട്ടായ ദുംഗ്രി പഥ്-ഖേഖൽ വഴിയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. സിറോഹ്ബാഗഡ് ഹൈവേ 36 മണിക്കൂര്‍ നേരത്തേക്ക് അടച്ചു. ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

Also Read: ഉത്തരാഘണ്ഡ് ദേശീയപാതയ്ക്ക് സമീപം മണ്ണിടിച്ചിൽ ; ആളപായമില്ല

ABOUT THE AUTHOR

...view details