ചെന്നൈ: ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച തര്‍ക്കം വെടിവെപ്പില്‍ കലാശിച്ചു. പളനിയിലെ അപ്പര്‍ തെരുവിലാണ് സംഭവം. നടരാജൻ എന്നയാളാണ് ഇളംങ്കോവൻ എന്നയാള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. സംഘര്‍ഷത്തിനിടെ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ ഭൂമിയുടെ അവകാശത്തെച്ചൊല്ലി വെടിവെപ്പ് - ചെന്നൈ വാര്‍ത്തകള്‍
പളനിയിലെ അപ്പര്‍ തെരുവിലാണ് സംഭവം.
തമിഴ്‌നാട്ടില്‍ ഭൂമിയുടെ അവകാശത്തെച്ചൊല്ലി വെടിവെപ്പ്
12 സെന്‍റ് ഭൂമിയെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. ഇവിടെ ഇളങ്കോവൻ ഒരു കുടില്‍ കെട്ടിയിരുന്നു. എന്നാല്‍ ഭൂമി തന്‍റെയാണെന്ന അവകാശവാദവുമായി നടരാജൻ രംഗത്തെത്തി. ഈ സംഘര്‍ഷമാണ് വെടിവെപ്പില്‍ കലാശിച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.