റാഞ്ചി: ആർജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ദുംക ട്രഷറിയിൽ നിന്ന് അനധികൃതമായി പണം പിൻവലിച്ച കേസിലാണ് ജാമ്യം. ജാർഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 2017 ഡിസംബർ മൂന്നിന് ആണ് കാലിത്തീറ്റ കുംഭകോണക്കേസിൽ ലാലു പ്രസാദ് യാദവ് ജയിലിലാകുന്നത്.
ലാലു പ്രസാദ് യാദവിന് ജാമ്യം ; ജയിൽ മോചിതനാകും - Dumka Treasury case
കാലിത്തീറ്റ കുംഭകോണമായി ബന്ധപ്പെട്ട് ദുംക ട്രെഷറിയിൽ നിന്ന് അനധികൃതമായി പണം പിൻവലിച്ച കേസിലാണ് ജാമ്യം. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മറ്റ് മൂന്ന് കേസുകളിൽ ലാലു പ്രസാദിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മറ്റ് മൂന്ന് കേസുകളിൽ ലാലു പ്രസാദിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ദുംകാ ട്രഷറി കേസിൽ കൂടി ജാമ്യം ലഭിച്ചതോടെ അദ്ദേഹത്തിന് ജയിൽ മോചിതനാകാം. ജാമ്യകാലയളവിൽ കോടതിയുടെ അനുമതി ഇല്ലാതെ രാജ്യം വിടുകയോ മൊബൈൽ നമ്പറോ വീടോ മാറുകയോ ചെയ്യരുതെന്നും കോടതി ജാമ്യ വ്യവസ്ഥയിൽ പറയുന്നു.
നിലവിൽ ഡൽഹി എയിംസിൽ ചികിത്സയിലാണ് ലാലു പ്രസാദ് യാദവ്. റാഞ്ചി റിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ജനുവരിയിലാണ് എയിംസിലേക്ക് മാറ്റിയത്. കാലിത്തീറ്റ വിതരണം ചെയ്‌തുവെന്ന് കാട്ടി വ്യാജബില്ലുകൾ ഉണ്ടാക്കി ദുംക ട്രഷറിയിൽ നിന്ന് 3.76 കോടി രൂപ തട്ടിയെന്നാണ് ലാലുവിനെതിരായ കേസ്. 1995 ഡിസംബർ മുതൽ 1996 ജനുവരി വരെയുള്ള സമയത്താണ് തട്ടിപ്പ് നടന്നത്.