കേരളം

kerala

മിസോറാമില്‍ അടിപതറി സോറംതഗ; കരുത്തുകാട്ടി സെഡ്‌പിഎം, മുഖ്യമന്ത്രിയാകാന്‍ ലാല്‍ദുഹോമ

By ETV Bharat Kerala Team

Published : Dec 4, 2023, 5:30 PM IST

Updated : Dec 4, 2023, 10:41 PM IST

Mizoram Assembly Election: മിസോറാം നിയമസഭ തെരഞ്ഞെടുപ്പില്‍ സോറാം പീപ്പിള്‍സ് മൂവ്‌മെന്‍റിന് ജയം. വിജയം 40ല്‍ 27 സീറ്റുകള്‍ പിടിച്ചടക്കി. മുഖ്യമന്ത്രിയായിരുന്ന സോറംതഗയ്‌ക്കൊപ്പം കോണ്‍ഗ്രസിനും വന്‍ തിരിച്ചടി.

Lalduhoma  Mizoram Assembly Election  Mizoram Assembly Election 2023  Lalduhoma Set To Be Mizoram CM  Lalduhoma ZPM  ZPM  മിസോറാമില്‍ അടിപതറി സോറംതങ്ക  സെഡ്‌പിഎം  മുഖ്യമന്ത്രിയാകാന്‍ ലാല്‍ദുഹോമ  ലാല്‍ദുഹോമ
Mizoram Assembly Election 2023; Zoram People's Movement Won

ഐസ്വാൾ: മിസോറാം നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം കൊയ്‌ത് സോറാം പീപ്പിള്‍സ് മൂവ്‌മെന്‍റ് (ZPM). മുഖ്യമന്ത്രിയായിരുന്ന സോറതംഗയും പാര്‍ട്ടിയും ലാല്‍ദുഹോമയുടെ സോറാം പീപ്പിള്‍സ് മൂവ്‌മെന്‍റ്സുമായി കടുത്ത മത്സരത്തിലായിരുന്നു. എക്‌സിറ്റ് പോള്‍ ഫലം വന്നതു മുതല്‍ വിജയം ഉറപ്പിച്ച സോറം പീപ്പിള്‍സ് മൂവ്‌മെന്‍റ് പാര്‍ട്ടിക്കും ലാല്‍ദുഹോമയ്‌ക്കും പ്രതീക്ഷിച്ച നേട്ടം തന്നെയാണ് കൊയ്യാന്‍ കഴിഞ്ഞത്. ഇനിയിപ്പോള്‍ ആരാകും മുഖ്യമന്ത്രിയെന്ന ചോദ്യമാണ് ജനങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ന്ന് കേള്‍ക്കുന്നത്. എന്നാല്‍ ലാല്‍ദുഹോമ തന്നെ മുഖ്യമന്ത്രിയാകുമെന്ന വിശ്വാസത്തിലും പ്രതീക്ഷയിലുമാണ് അണികള്‍ (Lalduhoma Set To Be Mizoram CM).

കൂറുമാറ്റ നിരോധന നിയമപ്രകാരം ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ആദ്യമായി നടപടി നേരിട്ടയാളാണ് ലാല്‍ദുഹോമ. ലോക്‌സഭയില്‍ നിന്നും അംഗത്വ നഷ്‌ടപ്പെടുകയും ചെയ്‌തിരുന്നു. രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ അംഗത്വവുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ക്കിടെ നിരവധി തവണ ഉയര്‍ന്ന് കേട്ട പേരായിരുന്നു ലാല്‍ദുഹോമ (Mizoram CM).

ലോക്‌സഭ അംഗത്വത്തില്‍ നിന്നും അയോഗ്യനാക്കപ്പെട്ടത് മുതല്‍ മിസോറാമില്‍ സോറാം പീപ്പിള്‍സ് മൂവ്‌മെന്‍റ് പാര്‍ട്ടി വിജയിക്കും വരെ രാഷ്‌ട്രീയ പോരാട്ടം തന്നെയാണ് ലാല്‍ദുഹോമ നടത്തിയത്. 73 കാരനായ ഇദ്ദേഹത്തിന്‍റെ പോരാട്ടം ഇപ്പോള്‍ മിസോറാമില്‍ വിജയം കൈവരിച്ചു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുരക്ഷ ചുമതലയുള്ള ഐപിഎസ്‌ ഉദ്യേഗസ്ഥനായിരുന്നു ലാല്‍ദുഹോമ. എന്നാല്‍ പിന്നീട് ജോലി രാജിവച്ച ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു (Mizoram Assembly Election).

രാഷ്‌ട്രീയ ജീവിതത്തിലേക്കുള്ള അരങ്ങേറ്റം:ഇങ്ങനെയാണ് ആദ്യമായി ലാല്‍ദുഹോമയുടെ രാഷ്‌ട്രീയ ജീവിതത്തിലേക്കുള്ള കാല്‍വയ്‌പ്പ്. ഏറെ നാള്‍ കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിച്ച ലാല്‍ദുഹോമ പിന്നീട് പാര്‍ട്ടി വിട്ടു. ഇതുതന്നെയാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാനുണ്ടായ കാരണവും.

സോറം പീപ്പിള്‍സ് മൂവ്‌മെന്‍റ് രൂപീകരണം: കോണ്‍ഗ്രസിലൂടെ രാഷ്‌ട്രീയ ജീവിതത്തിലേക്ക് ചുവടുവച്ച ലാല്‍ദുഹോമ സോറം പീപ്പിള്‍സ് മൂവ്‌മെന്‍റ് എന്ന പാര്‍ട്ടിയുടെ സ്ഥാപകനും പ്രസിഡന്‍റുമെല്ലാമാണ്. എന്നാല്‍ ഇതിന് മുമ്പായി സോറം നാഷണലിസ്റ്റ് പാര്‍ട്ടിയെന്ന ഒരു പ്രാദേശിക പാര്‍ട്ടിക്ക് അദ്ദേഹം രൂപം നല്‍കിയിരുന്നു (Assembly Election In Mizoram).

2018ലാണ് സോറം നാഷണലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചത്. സോറം നാഷണലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതിന് പിന്നാലെ 2018ലുണ്ടായ നിയമസഭ തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത അദ്ദേഹം വിജയിച്ചു. ലാല്‍ദുഹോമയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്‌തു. എന്നാല്‍ അതുവരെയും സോറം നാഷണലിസ്റ്റ് പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നും ഔദ്യോഗിക അംഗീകാരം നേടാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കാന്‍ അദ്ദേഹത്തിനായില്ല. തുടര്‍ന്നാണ് 2019ല്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്‍റിന് രൂപം നല്‍കുകയും തെരഞ്ഞെടുപ്പ് കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തു (Assembly Election 2023).

ഇതിനിടെ ഐസ്വാള്‍ വെസ്റ്റ് 1, സെര്‍ച്ചിപ്പ് എന്നിവിടങ്ങളിലുണ്ടായ തെരഞ്ഞെടുപ്പുകളില്‍ ലാല്‍ദുഹോമ വിജയിച്ചു. സെര്‍ച്ചീപ്പില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ലാല്‍ തന്‍ഹാവ്ലയെ 410 വോട്ടുകള്‍ പരാജയപ്പെടുത്തിയായിരുന്നു ലാല്‍ദുഹോമയുടെ മുന്നേറ്റം. ഇതിനിടെ സോറം പീപ്പിള്‍സ് മൂവ്‌മെന്‍റ് പ്രസിഡന്‍റ് സ്ഥാനവും അദ്ദേഹത്തിന് ലഭിച്ചു (Assembly Election Result).

ലാല്‍ദുഹോമയുടെ സോറം പീപ്പിള്‍സ് മൂവ്‌മെന്‍റിലെ സ്ഥാനാര്‍ഥികളെല്ലാം യുവാക്കളാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മിക്കവരും 50 വയസിന് താഴെ പ്രായമുള്ളവരാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ ഊര്‍ജസ്വലരായി നേതാക്കള്‍ പ്രവര്‍ത്തിക്കാനാകുമെന്നതും പാര്‍ട്ടിയെ ഏറെ ജനപ്രിയമാക്കുന്നുണ്ട്. ഡല്‍ഹിയിലെ ആം ആദ്‌മി പാര്‍ട്ടിയ്‌ക്ക് സമാനമാണ് മിസോറാമിലെ സോറം പീപ്പിള്‍സ് മൂവ്‌മെന്‍റ് എന്ന് പറയാം.

വോട്ടുകള്‍ തൂത്തുവാരി സോറം പീപ്പിള്‍സ്: മിസോറാം നിയമസഭ തെരഞ്ഞടുപ്പില്‍ ഇത്തവണ വന്‍ ഭൂരിപക്ഷത്തോടെയാണ് ലാല്‍ദുഹോമയുടെ പാര്‍ട്ടി സോറം പീപ്പിള്‍സ് മൂവ്മെന്‍റ് വിജയം നേടിയത്. 40 അംഗ സഭയില്‍ 27 സീറ്റുകളും ഇനി സോറം പീപ്പിള്‍ മൂവ്‌മെന്‍റ് നയിക്കും. പാര്‍ട്ടി സ്ഥാപകനായ ലാല്‍ദുഹോമയ്‌ക്ക് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനം എന്നാണ് ലഭിക്കുന്ന സൂചനകള്‍.

സെര്‍ച്ചീപ്പില്‍ എംഎന്‍എഫിന്‍റെ ജെ മല്‍സോംജ്വാല വന്‍ച്ചോങ്ങിനെ 2,982 വോട്ടുകള്‍ക്കാണ് ലോല്‍ദുഹോമ പരാജയപ്പെടുത്തിയത്. ഇന്ന് (ഡിസംബര്‍ 4) രാവിലെ എട്ട് മണിക്കാണ് മിസോറാമില്‍ വോട്ടെണ്ണല്‍ ആരംഭിച്ചത്. ഇന്നലെ (ഡിസംബര്‍ 3) മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം വോട്ടെണ്ണല്‍ നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഞായറാഴ്‌ച കണക്കിലെടുത്ത് വോട്ടെണ്ണല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മികച്ച ഭൂരിപക്ഷത്തോടെ വിജയം കൊയ്‌ത ലാല്‍ദുഹോമ തൊട്ടടുത്ത ദിവസം ഗവര്‍ണറെ കാണുമെന്നും അറിയിച്ചു.

also read:മിസോറാമില്‍ ഭരണം പിടിച്ച് സോറം പീപ്പിള്‍സ് മൂവ്‌മെന്‍റ്, 27 സീറ്റില്‍ ലീഡ്; ഏഴില്‍ ഒതുങ്ങി എംഎന്‍എഫ്

Last Updated : Dec 4, 2023, 10:41 PM IST

ABOUT THE AUTHOR

...view details